മുഹമ്മദ് റസീല്‍ സെറ്റ്ലാന.
സുല്‍ത്താന്‍ ബത്തേരി: 40 ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും പോലീസ് പിടിയില്‍.
മലപ്പുറം തെരട്ടമ്മല്‍ മുഹമ്മദ് റസീല്‍(30), കൊടങ്ങല്ലൂര്‍ സ്വദേശിനി സെറ്റ്ലാന(21)എന്നിവരാണ് അറസ്റ്റില്‍. ബംഗളൂരുവില്‍നിന്നു കാറില്‍ വരികയായിരുന്ന ഇവരെ ഇന്നലെ ഉച്ചകഴിഞ്ഞ് മുത്തങ്ങ ചെക്പോസ്റ്റില്‍ പരിശോധിച്ചപ്പോഴാണ് ലഹരിവസ്തു കണ്ടെത്തിയത്. യുവാവിന്റെ പാന്റ്സിന്റെ പോക്കറ്റിലാണ് എംഡിഎംഎ ഉണ്ടായിരുന്നത്. മയക്കുമരുന്ന് ഉപയോഗത്തിനുള്ള ഗ്ലാസ് ട്യൂബും കണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.