x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​നി​റ​ച്ചി സൂ​ക്ഷി​ച്ച സം​ഭ​വ​ത്തി​ല്‍ നാ​ലു​പേ​ര്‍ പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: August 12, 2026 03:13 AM IST | Updated: August 12, 2026 03:13 AM IST

പ്രതീകാത്മക ചിത്രം

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ഇ​രു​ളം ഫോ​റ​സ്റ്റ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ അ​മ​ര​ക്കു​നി​യി​ല്‍ മാ​നി​റ​ച്ചി സൂ​ക്ഷി​ച്ചെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നാ​ലു​പേ​രെ വ​നം​വ​കു​പ്പ് പി​ടി​കൂ​ടി.

സോ​മ​ന്‍ (63), നി​ഖി​ല്‍ (26), റോ​ഷി (54), ജോ​യ​ല്‍ ജോ​സ് (36) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.ക​ല്‍​പ്പ​റ്റ ഫോ​റ​സ്റ്റ് വി​ജി​ല​ന്‍​സ് സം​ഘ​വും ഇ​രു​ളം ഫോ​റ​സ്റ്റ് സ്‌​റ്റേ​ഷ​ന്‍ ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്നാ​ണ് സോ​മ​ന്‍റെ വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
പു​ള്ളി​മാ​നി​നെ ഷോ​ക്കേ​ല്‍​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ക​രു​തു​ന്ന കേ​ബി​ള്‍ വ​യ​ര്‍, ക​മ്പി​ക​ള്‍, ക​ത്തി, പ്ലാ​സ്റ്റി​ക് ഷീ​റ്റ് എ​ന്നി​വ​യും മാ​നി​ന്‍റെ ശ​രീ​ര​ഭാ​ഗ​ങ്ങ​ളും പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി.സോ​മ​നൊ​പ്പം മാ​നി​റ​ച്ചി പ​ങ്കി​ട്ടെ​ടു​ത്ത​തി​നാ​ണ് നി​ഖി​ല്‍, റോ​ഷി, ജോ​യ​ല്‍ ജോ​സ് എ​ന്നി​വ​രെ പി​ടി​കൂ​ടി​യ​ത്.

നി​ഖി​ലി​ന്‍റെ വീ​ട്ടി​ല്‍ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന നാ​ട​ന്‍ തോ​ക്കും ക​ണ്ടെ​ത്തി. തോ​ക്ക് ക​മ്പ​ള​ക്കാ​ട് പോ​ലീ​സി​ന് കൈ​മാ​റി.

ക​ല്‍​പ്പ​റ്റ വി​ജി​ല​ന്‍​സ് ഗ്രേ​ഡ് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ര്‍ വി.​ആ​ര്‍. ഗൗ​രി, ഇ​രു​ളം ഫോ​റ​സ്റ്റ് സ്‌​റ്റേ​ഷ​ന്‍ സെ​ക്‌​ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ പി.​വി. സു​ന്ദ​രേ​ശ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് ചെ​ത​ല​ത്ത് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ എം.​കെ. രാ​ജീ​വ് കു​മാ​ര്‍ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews arrest

Recent News

Corehub Up