കാട്ടുപന്നികള്‍ നശിപ്പിച്ച കപ്പത്തോട്ടം.
പുല്‍പ്പള്ളി: സുരഭിക്കവല, ഗ്രാമശ്രീക്കവല പ്രദേശങ്ങളില്‍ കാട്ടുപന്നിശല്യം രൂക്ഷം. കഴിഞ്ഞദിവസങ്ങളില്‍ ഈ പ്രദേശങ്ങളിലെ നിരവധി കര്‍ഷകരുടെ കപ്പ, ചേമ്പ്, ചേന, വാഴ തുടങ്ങിയ കൃഷികള്‍ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു.
20 ഓളം സെന്റ് സ്ഥലത്ത് വിളവെടുപ്പിന് പാകമായ കപ്പയാണ് കഴിഞ്ഞദിവസം സുരഭിക്കവലയില്‍ പന്നികള്‍ നശിപ്പിച്ചത്. പന്നികള്‍ വരുത്തുന്ന നാശം ഭൂമി പാട്ടത്തിനെടുത്ത് കൃഷിയിറക്കിയവരെ പ്രതിസന്ധിയിലാക്കി.
നാട്ടിലെ കാടുമൂടിയ സ്ഥലങ്ങളില്‍ പകല്‍ തങ്ങുന്ന പന്നികള്‍ സന്ധ്യമയങ്ങുന്നതോടെയാണ് കൃഷിയിടങ്ങളില്‍ എത്തുന്നത്. രാത്രി വീടിന് പുറത്ത് സുരക്ഷിതമായി നടക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് നാട്ടുകാര്‍. കാട്ടുപന്നി ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് അവരുടെ ആവശ്യം.