x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

“അ​​​ച്ഛ​​​നു ഞാ​​​നും എ​​​നി​​​ക്ക് അ​​​ച്ഛ​​​നു​​​മ​​​ല്ലേ​​​യു​​​ളളൂ...” തകർച്ചകളിൽ തളരാതെ, ലക്ഷ്യങ്ങൾ കീഴടക്കാൻ എ​​​യ്ഞ്ച​​​ല്‍

വെബ് ഡെസ്ക്
Published: August 12, 2026 03:36 AM IST | Updated: August 12, 2026 03:36 AM IST

ദീ​​​പി​​​ക ക​​​ള​​​ര്‍ ഇ​​​ന്ത്യ മ​​​ത്സ​​​ര​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന എ​​​യ്ഞ്ച​​​ല്‍ പൊ​​​ന്നു.

കോ​​​ട്ട​​​യം: “അ​​​ച്ഛ​​​നു ഞാ​​​നും എ​​​നി​​​ക്ക് അ​​​ച്ഛ​​​നു​​​മ​​​ല്ലേ​​​യു​​​ള്ളൂ. പ​​​ഠി​​​ച്ച് ജോ​​​ലി വാ​​​ങ്ങി അ​​​ച്ഛ​​​നു താ​​​ങ്ങാ​​​യി മാ​​​റ​​​ണം...” പ​​​ങ്ങ​​​ട എ​​സ്എ​​​ച്ച് ഹൈ​​​സ്‌​​​കൂ​​​ളി​​​ലെ പ​​​ത്താം ക്ലാ​​​സ് വി​​​ദ്യാ​​​ര്‍ഥി​​​നി എ​​​യ്ഞ്ച​​​ല്‍ പൊ​​​ന്നു​​​വി​​​നു പ​​​റ​​​യാ​​​ന്‍ ഇ​​​തേ​​​യു​​​ള്ളൂ. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ദീ​​​പി​​​ക ക​​​ള​​​ര്‍ ഇ​​​ന്ത്യ മ​​​ത്സ​​​ര​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു എ​​​യ്ഞ്ച​​​ല്‍. പി​​​ച്ച​​​വ​​​ച്ചെന്ന പോ​​​ലെ ന​​​ട​​​ന്ന് പ​​​തി​​​യെ ജീ​​​വി​​​ത​​​ത്തി​​​നു നി​​​റം ന​​​ല്‍കി തു​​​ട​​​ങ്ങു​​​ക​​​യാ​​​ണ്. ന​​​ട​​​ക്കു​​​മോ​​​യെ​​​ന്ന് ഉറ​​​പ്പി​​​ല്ലാ​​​തി​​​രു​​​ന്നി​​​ട​​​ത്തു​​​നി​​​ന്നു പ​​​തി​​​യെ ന​​​ട​​​ന്നു തു​​​ട​​​ങ്ങി​​​യി​​​ട്ട് ഒ​​​രു​​​മാ​​​സം ആ​​​യ​​​തേ​​​യു​​​ള്ളൂ.

ആ​​​റു​​​മാ​​​സം മു​​​മ്പാ​​​ണ് ഏ​​​റ്റു​​​മാ​​​നൂ​​​ര്‍ പ​​​ട്ടി​​​ത്താ​​​ന​​​ത്തു​​​ണ്ടാ​​​യ വാ​​​ഹ​​​ന​​​പ​​​ക​​​ട​​​ത്തി​​​ല്‍ പ​​​യ്യ​​​പ്പാ​​​ടി തൈ​​​പ്പ​​​റ​​​മ്പി​​​ല്‍ അ​​​ജേ​​​ഷ് ടി. ​​​മ​​​ത്താ​​​യി​​​യും ഭാ​​​ര്യ അ​​​ജി​​​ത​​​യും മ​​​ക്ക​​​ളാ​​​യ ഏ​​​ബ​​​ലും എയ്ഞ്ച​​​ലും സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന വാ​​​ഹ​​​നം അ​​​പ​​​ക​​​ട​​​ത്തി​​​ല്‍പ്പെ​​​ടു​​​ന്ന​​​ത്. ഉ​​​പ​​​രിപ​​​ഠ​​​ന​​​ത്തി​​​നാ​​​യി ഏ​​​ബ​​​ലി​​​നെ എ​​​റ​​​ണാ​​​കു​​​ള​​​ത്തെ ഹോ​​​സ്റ്റ​​​ലി​​​ലാ​​​ക്കാ​​​ന്‍ പോ​​​കു​​​മ്പോ​​​ഴാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ ഗു​​​രു​​​ത​​​ര പ​​​രി​​​ക്കേ​​​റ്റ അ​​​ജി​​​ത​​​യും ഏ​​​ബ​​​ലും ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കേ മ​​​രി​​​ച്ചു. അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ എ​​​യ്ഞ്ച​​​ലി​​​ന്‍റെ കാ​​​ലി​​​ന് ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു.

‘ആ​​​ന്‍റി​​​യ​​​മ്മ’ എ​​​ന്ന് എ​​​യ്ഞ്ച​​​ൽ വി​​​ളി​​​ക്കു​​​ന്ന പി​​​താ​​​വി​​​ന്‍റെ സ​​​ഹോ​​​ദ​​​രി അ​​​ജി​​​ത ജോ​​​യി​​​യാ​​​ണ് എ​​​യ്ഞ്ച​​​ലി​​​നെ പ​​​രി​​​ച​​​രി​​​ച്ചി​​​രു​​​ന്ന​​​ത്. ന​​​ട​​​ന്നുതു​​​ട​​​ങ്ങി​​​യി​​​ട്ട് ഒ​​​രു മാ​​​സ​​​മേ ആ​​​യി​​​ട്ടു​​​ള്ളൂ. അ​​​മ്മ​​​യെ​​​യും സ​​​ഹോ​​​ദ​​​ര​​​നെ​​യും ന​​​ഷ്‌​​ട​​​പ്പെ​​​ട്ടു. ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു. പ്രി​​​യ​​​പ്പെ​​​ട്ട​​​രെ ന​​​ഷ്‌​​ട​​​പ്പെ​​​ട്ടു. പ​​​ക്ഷേ, എയ്ഞ്ച​​​ലി​​​നെ ഒ​​​റ്റ​​​യ്ക്കാ​​​ക്കാ​​​തെ അ​​​ധ്യാ​​​പ​​​ക​​​രും സ​​​ഹ​​​പാ​​​ഠി​​​ക​​​ളും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​ട​​​യ്ക്കി​​​ട​​​യ്ക്ക് ക്ലാ​​​സ് ടീ​​​ച്ച​​​ര്‍ റാ​​​ണി ജോ​​​ണും സ​​​ഹ​​​പാ​​​ഠി​​​ക​​​ളും എ​​​യ്ഞ്ച​​​ലി​​​നെ സ​​​ന്ദ​​​ര്‍ശി​​​ച്ചും ജ​​​ന്മ​​​ദി​​​ന​​​ത്തി​​​ല്‍ കേ​​​ക്കു​​​മാ​​​യി എ​​​ത്തി​​​യും അ​​​വ​​​ര്‍ എ​​​യ്ഞ്ച​​​ലി​​​നെ ചേ​​​ര്‍ത്തുപി​​​ടി​​​ച്ചു.

ച​​​വി​​​ട്ടു​​​നാ​​​ട​​​കം, മാ​​​ര്‍ഗംക​​​ളി, ഒ​​​പ്പ​​​ന ഇ​​​ങ്ങ​​​നെ പാ​​​ട്ടി​​​ലും നൃ​​​ത്ത​​​ത്തി​​​ലും ഏ​​​റെ സ​​​ജീ​​​വ​​​മാ​​​ണ് എ​​​യ്ഞ്ച​​​ലെ​​​ന്ന് സ്‌​​​കൂ​​​ളി​​​ന്‍റെ പ്ര​​​ധാ​​​നാ​​​ധ്യാ​​​പ​​​ക മെ​​​ര്‍ലി​​​ന്‍ ഫി​​​ലി​​​പ്പ് പ​​​റ​​​യു​​​ന്നു. സാ​​​മ്പ​​​ത്തി​​​ക പി​​​ന്നോ​​​ക്കാ​​​വ​​​സ്ഥ​​​യി​​​ലു​​​ള്ള ഏ​​​യ്ഞ്ച​​​ലി​​​ന്‍റെ പ​​​ഠ​​​ന​​​സ​​​ഹാ​​​യ​​​ത്തി​​​നാ​​​യി പ​​​ങ്ങ​​​ട സ്‌​​​കൂ​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക​​​രും വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളും മാ​​​നേ​​​ജ്‌​​​മെ​​​ന്‍റും ചേ​​​ര്‍ന്ന് തു​​​ക സ​​​മാ​​​ഹ​​​രി​​​ച്ച് ബാ​​​ങ്കി​​​ല്‍ നി​​​ക്ഷേ​​​പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും പ്ര​​​ധാ​​​നാ​​​ധ്യാ​​​പ​​​ക പ​​​റ​​​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews me and Father

Recent News

Corehub Up