x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ള​ക്കെ​ട്ടി​ല​മ​ർ​ന്ന് വീ​ട്; നി​ർ​ധ​ന കു​ടും​ബം വാ​ട​കവീ​ട്ടി​ൽ അ​ഭ​യം തേ​ടി

വെബ് ഡെസ്ക്
Published: August 12, 2026 03:39 AM IST | Updated: August 12, 2026 03:39 AM IST

നി​ലം​പൊ​ത്താ​റാ​യ വീ​ട്ടി​നു​ള്ളി​ൽ ശ്രീ​നാ​ഥ്ബാ​ബു​വും കു​ടും​ബ​വും.

മ​റ​വ​ൻ​തു​രു​ത്ത്: വെ​ള്ള​മി​റ​ങ്ങി​ത്തു​ട​ങ്ങി​യ​തി​നെ​തു​ട​ർ​ന്ന് ദു​രി​താ​ശ്വാ​സ​ക്യാ​മ്പി​ൽ നി​ന്ന് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വെ​ള്ള​ക്കെ​ട്ടി​ല​മ​ർ​ന്നി​രു​ന്ന വീ​ട് താ​ഴേ​ക്ക് ഇ​രു​ന്ന് ത​റ​യും ഭി​ത്തി​യും വി​ണ്ട​ട​ർ​ന്ന് അ​പ​ക​ട സ്ഥി​തി​യി​ലാ​യ​തോ​ടെ നി​ർ​ധ​ന കു​ടും​ബം വാ​ട​ക വീ​ട്ടി​ൽ അ​ഭ​യം തേ​ടി.

മ​റ​വ​ൻ​തു​രു​ത്ത് കു​ള​ങ്ങ​ര ന​ഗ​റി​ൽ കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ ശ്രീ​നാ​ഥ് ബാ​ബു​വും കു​ടും​ബ​വു​മാ​ണ് വീ​ട് ത​ക​ർ​ച്ചാ ഭീ​ഷ​ണി​യി​ലാ​യ​തോ​ടെ വാ​ട​ക വീ​ട്ടി​ലേ​ക്ക് മാ​റി​യ​ത്. സ​ർ​ക്കാ​രി​ൽ നി​ന്ന് അ​നു​വ​ദി​ച്ച നാ​ല് സെ​ന്‍റി​ൽ 2010ൽ ​സ​ർ​ക്കാ​രി​ന്‍റെ 75,000 രൂ​പ ധ​ന​സ​ഹാ​യ​ത്തി​ൽ നി​ർ​മി​ച്ച വീ​ട് 2018 ലെ ​പ്ര​ള​യ​ത്തി​ൽ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നെ​ങ്കി​ലും സ​ർ​ക്കാ​രി​ൽ നി​ന്ന് ല​ഭി​ച്ച 60,000 രൂ​പ പ്ര​ള​യ​സ​ഹാ​യം കൊ​ണ്ട് വീ​ട് അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി​യെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സ​ത്തെ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ വീ​ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.

ശ്രീ​നാ​ഥ് ബാ​ബു​വും അ​സു​ഖ ബാ​ധി​ത​യാ​യ ഭാ​ര്യ ഷൈ​ല​ജ​യും മ​ക​ൾ ശ​ര​ണ്യ​യും നാ​ലു വ​യ​സു​ള്ള കു​ഞ്ഞു​മാ​ണ് ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വ​രു​ടെ സ​മീ​പ​ത്ത് ത​നി​ച്ചു താ​മ​സി​ക്കു​ന്ന വ​ള്ളോ​ന്ത​റ സ​തി​യു​ടെ വീ​ടും വെ​ള്ള​ക്കെ​ട്ടി​ല​മ​ർ​ന്ന് ത​ക​ർ​ന്ന് ചോ​രു​ന്ന നി​ല​യി​ലാ​യ​തോ​ടെ ജീ​വ​ഭ​യ​ത്താ​ൽ ഇ​വ​രും അ​യ​ൽ വീ​ട്ടി​ലാ​ണ് അ​ന്തി​ഉ​റ​ങ്ങു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഭ​ർ​ത്താ​വ് മ​രി​ച്ച ഇ​വ​രു​ടെ ര​ണ്ട് പെ​ൺ​മ​ക്ക​ളും വി​വാ​ഹി​ത​രാ​ണ്. വ​യോ​ധി​ക​യാ​യ സ​തി​ക്ക് സ്വ​ന്തം നി​ല​യ്ക്ക് വീ​ട് പു​ന​ർ​നി​ർ​മി​ക്കാ​ൻ ക​ഴി​വി​ല്ല.

ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ നി​ന്ന് വെ​ള്ള മി​റ​ങ്ങി ഒ​റ്റ​മു​റി വീ​ട്ടി​ലേ​യ്ക്കെ​ത്തി​യ മ​റ​വ​ൻ​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് 11ാം വാ​ർ​ഡി​ലെ കൊ​റ്റ​ങ്കേ​രി​ൽ കെ.​എ​സ്. പ്ര​ജീ​ഷി​ന്‍റെ വീ​ടി​നോ​ടു ചേ​ർ​ന്നു​ള​ള ഷീ​റ്റു​മേ​ഞ്ഞ അ​ടു​ക്ക​ള മ​രം വീ​ണ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.​വീ​ടി​നോ​ടു ചേ​ർ​ന്നു നി​ന്ന പു​ളി​മ​രം വീ​ണ​തി​നെ തു​ട​ർ​ന്ന് ഷെ​ഡി​നൊ​പ്പം അ​ടു​ക്ക​ള​യി​ലെ പാ​ത്ര​ങ്ങ​ള​ട​ക്കം ത​ക​ർ​ന്ന​തോ​ടെ നി​ർ​ധ​ന കു​ടും​ബം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യി. പ്ര​ജീ​ഷ് കൂ​ലി പ​ണി​ക്കാ​ര​നാ​ണ്. ഒ​രാ​ഴ്ച​യാ​യി ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മൊ​ത്ത് പ്ര​ജീ​ഷ് ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലാ​യി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews House

Recent News

Corehub Up