തീപിടിത്തം അണയ്ക്കാനെത്തിയ അഗ്നി-രക്ഷാസേന.
കല്‍പ്പറ്റ: നഗരത്തില്‍ അടച്ചിട്ട മെസില്‍ തീപിടിത്തം. ജൈത്ര തിയറ്ററിന് എതിര്‍വശത്തെ സലാല മെസിലാണ് തീപിടിത്തം ഉണ്ടായത്.
മെസ് പ്രവര്‍ത്തിക്കുന്ന ഓടുമേഞ്ഞ കെട്ടിടത്തില്‍നിന്നു പുക ഉയരുന്നത് ഇന്നലെ രാവിലെ 11 ഓടെയാണ് പ്രദേശത്തുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടത്. അഗ്നി-രക്ഷാസേനയെത്തിയാണ് തീയണച്ചത്. കാര്യമായ നാശനഷ്ടമില്ല. തീപിടിത്തത്തിന് കാരണം വ്യക്തമല്ല.