പ്രതീകാത്മക ചിത്രം
സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 766ല്‍ കല്ലൂരിനും കര്‍ണാടക അതിര്‍ത്തി ചെക്ക്പോസ്റ്റിനുമിടയില് ചാരക്കുവാഹനങ്ങള്ക്ക് ഇന്നലെ അര്‍ധരാത്രി മുതല്‍ ബാധകമാക്കിയ നിയന്ത്രണം ഇന്നു രാവിലെ 11 വരെ തുടരും.
പൊന്‍കുഴി ശ്രീരാമക്ഷേത്രത്തിലെ ബലിതര്‍പ്പണത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. ക്ഷേത്രത്തില്‍ ബലിതര്പ്പണത്തോടനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ തഹസില്‍ദാറുടെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ഏര്‍പ്പെടുത്തിയത്. ക്ഷേത്ര പരിസരത്ത് വന്യമൃഗ സാന്നിധ്യം ഒഴിവാക്കുന്നതിന് വനസേന ഇന്നലെ രാത്രി മുതല്‍ പ്രത്യേക പട്രോളിംഗ് നടത്തുന്നുണ്ട്.
പോലീസ്, ഫയര്‍ ആന്‍ഡ് റസ്ക്യൂ, ഹരിതകര്‍മ സേനാംഗങ്ങളുടെയും ആരോഗ്യ വകുപ്പ് ജീവനക്കാരുടെയും സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്.
Tags : Nattuvishesham DistrictNews DeepikaNews National Highway.