സുരേന്ദ്രന്
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് എട്ട് വര്‍ഷത്തെ തടവും 70,000 രൂപ പിഴയും. കുളങ്ങര അപ്പാര്‍ട്മെന്റ് അമ്പിലേരി സുരേന്ദ്ര(62) നെയാണ് കല്‍പ്പറ്റ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജ് കെ.ആര്. സുനില്‍ കുമാര്‍ ശിക്ഷിച്ചത്. 2023 ഡിസംബറിലും 2024 ഓഗസ്റ്റിലും ഇയാളുടെ കടയില്‍ സാധനം വാങ്ങാനെത്തിയ പ്രായപൂര്‍ത്തിയകാത്ത കുട്ടിക്കെതിരേ ഇയാള്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ കല്‍പ്പറ്റ സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ടി. അനീഷ് കേസില്‍ അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.
Tags : Nattuvishesham DistrictNews DeepikaNews POCSO