സെൻട്രൽ ട്രാവൻകൂർ സഹോദയ കോംപ്ലക്സ് കലോത്സവം സെന്റ് മേരീസ് കത്തീഡ്രൽ പബ്ലിക് സ്കൂൾ ചെയർമാൻ ഫാ. ഷിജി കോശി ഉദ്ഘാടനം ചെയ്യുന്നു.
മാവേലിക്കര: സെൻട്രൽ ട്രാവൻകൂർ സഹോദയ കലോത്സവത്തിന് മാവേലിക്കര സെന്റ് മേരീസ് കത്തീഡ്രൽ പബ്ലിക് സ്കൂളിൽ തുടക്കം. സ്കൂൾ ചെയർമാൻ ഫാ. ഷിജി കോശി കലോത്സവം ഉദ്ഘാടനം ചെയ്തു.
സെൻട്രൽ ട്രാവൻകൂർ സഹോദയ കോംപ്ലക്സ് പ്രസിഡന്റ് ലത പ്രകാശ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിൻസി സൂസൻ ടൈറ്റസ്, വാർഡ് കൗൺസിലർ ഡി. ബാബു, സ്കൂൾ സെക്രട്ടറി ഇടുക്കള യോഹന്നാൻ, സ്കൂൾ മാനേജർ സൈമൺ കെ. വർഗീസ്, റീന ഫിലിപ്പ്, നിഷ എ.ബി എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham.DistricteNews