x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്നാ​ര്‍ ബ​സിലി​ക്ക​യി​ല്‍ തി​രു​നാ​ളി​ന് കൊ​ടി​യേ​റി

വെബ് ഡെസ്ക്
Published: October 16, 2026 11:35 PM IST | Updated: October 16, 2026 11:35 PM IST

മൂ​ന്നാ​ര്‍ ബ​സി​ലി​ക്ക​യി​ൽ തി​രു​നാ​ളി​ന് തു​ട​ക്കം കു​റി​ച്ച് റെ​ക്ട​ര്‍ ഫാ.​ മൈ​ക്കി​ള്‍ വ​ല​യി​ഞ്ചി​യി​ല്‍ കൊ​ടി​യേ​റ്റു​ന്നു.

മൂ​ന്നാ​ര്‍: ഹൈ​റേ​ഞ്ചി​ലെ ആ​ദ്യ ക​ത്തോ​ലി​ക്ക പള്ളിയാ​യ മൂ​ന്നാ​ര്‍ മൗ​ണ്ട് കാ​ര്‍​മ​ലിൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ ക​ര്‍​മ​ല മാ​താ​വി​ന്‍റെ തി​രു​നാ​ള്‍ 25ന് ​സ​മാ​പി​ക്കും. ബ​സി​ലി​ക്ക റെ​ക്ട​ര്‍ ഫാ.​ മൈ​ക്കി​ള്‍ വ​ല​യി​ഞ്ചി​യി​ല്‍ കൊ​ടി​യേ​റ്റി.​

തി​രു​നാ​ൾ സ​മാ​പ​ന ദി​വ​സ​മാ​യ 25ന് ​വി​ജ​യ​പു​രം സഹായ മെത്രാൻ ഡോ.​ ജ​സ്റ്റി​ന്‍ മ​ഠ​ത്തി​പ്പ​റ​മ്പി​ല്‍ ദി​വ്യ​ബ​ല​യ​ർ​പ്പി​ക്കും. തി​രു​നാ​ള്‍ ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് വി​ശു​ദ്ധ​ കു​ർ​ബാ​ന. തു​ട​ർ​ന്ന് നൊ​വേ​ന​യും നേ​ര്‍​ച്ച​വി​ത​ര​ണ​വും ന​ട​ക്കും.

Tags : NattuVishesham.DistricteNews

Recent News

Corehub Up