കെഎസ്ആർടിസിക്ക് രണ്ട് ബസുകൾ വാങ്ങുന്നതിനുള്ള സമ്മതപത്രം വർഗീസ് മാമ്മൻ എംഎൽഎ മന്ത്രി സി.പി. ജോണിനു കൈമാറുന്നു.
തിരുവല്ല: നിയോജകമണ്ഡലത്തിലെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവല്ല, മല്ലപ്പള്ളി കെഎസ്ആർടിസി ഡിപ്പോകളിലേക്ക് രണ്ട് ബസുകൾ വാങ്ങുന്നതിനായി വർഗീസ് മാമ്മൻ എംഎൽഎ 90 ലക്ഷം രൂപയുടെ സമ്മതപത്രം കൈമാറി.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള തുക വിനിയോഗിച്ച് ബസുകൾ വാങ്ങുന്നതിനുള്ള സമ്മതപത്രം മന്ത്രി സി.പി. ജോണിന് വർഗീസ് മാമ്മൻ സമർപ്പിച്ചു. കെഎസ്ആർടിസി എംഡി പ്രമോദ് മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
പുതിയ ബസുകൾ ലഭ്യമാകുന്നതോടെ തിരുവല്ല, മല്ലപ്പള്ളി ബസ് സ്റ്റേഷനുകളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കാനും യാത്രക്കാർക്ക് മെച്ചപ്പെട്ട പൊതുഗതാഗത സൗകര്യം ഉറപ്പാക്കാനും സാധിക്കും.
Tags : NattuVishesham.DistricteNews