കെസിസി കറന്റ് അഫയേഴ്സ് കമ്മിഷൻ നേതൃത്വത്തിൽ പരിസ്ഥിതി ലോല പ്രദേശത്തെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധ കൂ
പത്തനംതിട്ട: പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല സംബന്ധിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ ഏഴാമത് വിജ്ഞാപനത്തിൽ ഉൾപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രശ്നങ്ങളും പ്രതിസന്ധികളും മുഖ്യമന്ത്രി കേൾക്കണമെന്ന് മലങ്കര ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത. പരിസ്ഥിതി ലോല മേഖലയിലെ ജനങ്ങുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കൗൺസിൽ ഓഫ് ചർച്ച്സ് കറന്റ് അഫയേഴ്സ് കമ്മിഷൻ സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലയോര മേഖലയിലെ ജനങ്ങളുടെ ആശങ്കകൾ അകറ്റുവാൻ അടിയന്തര ഇടപെടൽ നടത്താൻ ഉപസമിതിയെ നിശ്ചയിക്കണമെന്നും അവരുടെ കൃഷിയിടങ്ങളും വാസസ്ഥലങ്ങളും സംരക്ഷിക്കണമെന്നും മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.
കറന്റ് അഫയേഴ്സ് കമ്മിഷൻ ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു.
കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ഏബ്രഹാം ഇഞ്ചക്കലോടി കോർ എപ്പിസ്കോപ്പ, ഫാ. ജോൺസൻ പാറയ്ക്കൽ, റവ.സോജു എം. തോമസ്, ഫാ. ബെന്യാമിൻ ശങ്കരത്തിൽ, റവ.ജോസ് പുന്നമഠം, കറന്റ് അഫയേഴ്സ് കമ്മിഷൻ വൈസ് ചെയർമാൻ അനീഷ് തോമസ്, ജില്ലാ പ്രസിഡന്റ് രഞ്ചു എം. ജോയി, കെസിസി എക്സിക്യൂട്ടീവ് സമിതിയംഗങ്ങളായ ലിനോജ് ചാക്കോ, സ്മിജു ജേക്കബ്, സാം വി. ജേക്കബ്, റ്റിറ്റിൻ തേവരുമുറിയിൽ, ഡെന്നീസ് സാംസൺ, മാത്യു പി. വർഗീസ്, ഡെയ്സി ഷാജൻ, ലിഡ ഗ്രിഗറി, അനി കിഴക്കുപുറം , ചെറിയാൻജി, മനോജ് കടമ്മനിട്ട, ഡോ റോയ്സ് മല്ലശേരി, ജോസ് പനച്ചക്കൽ, ജെറിൻ തോട്ടുപുറം, അലൻ ജോൺ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham.DistricteNews