x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​​നോ​​ദ​​സ​​ഞ്ചാ​​ര കേ​​ന്ദ്ര​​ങ്ങ​​ള്‍ ഉ​​ണ​​രുന്നു; ഒ​​രു​​ക്കം ത​​കൃ​​തി

വെബ് ഡെസ്ക്
Published: October 17, 2026 12:16 AM IST | Updated: October 17, 2026 12:16 AM IST

അ​വ​ധി ദി​ന​ങ്ങ​ള്‍ ആ​ഘോ​ഷി​ക്കാ​ന്‍ കു​മ​ര​ക​ത്ത് എ​ത്തി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍. -​ദീ​പി​ക.

കോ​​ട്ട​​യം: പൂ​​ജാ അ​​വ​​ധി പ്ര​​മാ​​ണി​​ച്ചു സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ തി​​ങ്ക​​ളാ​​ഴ്ച​​കൂ​​ടി പൊ​​തു​​അ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ച​​തോ​​ടെ നാ​​ലു ദി​​വ​​സ​​ത്തേ​​ക്ക് അ​​വ​​ധി​​യാ​​യി. ഇ​​തോ​​ടെ അ​​വ​​ധി ആ​​ഘോ​​ഷ​​ത്തി​​ന്‍റെ ത്രി​​ല്ലി​​ലാ​​ണ് എ​​ല്ല​​വ​​രും. എ​​ല്ലാ​​വ​​രും​​ത​​ന്നെ വി​​നോ​​ദ സ​​ഞ്ചാ​​ര​​കേ​​ന്ദ്ര​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള യാ​​ത്രാ പ്ലാ​​നിം​​ഗി​​ലാ​​ണ്. കു​​മ​​ര​​കം, വാ​​ഗ​​മ​​ണ്‍, ഇ​​ല്ലി​​ക്ക​​ല്‍​ക​​ല്ല് ഉ​​ള്‍​പ്പ​​ടെ​​യു​​ള്ള വി​​നോ​​ദ സ​​ഞ്ചാ​​ര കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ ഇ​​ന്നു​​മു​​ത​​ല്‍ തി​​ര​​ക്ക് വ​​ര്‍​ധി​​ക്കും.

കു​​മ​​ര​​ക​​വും വേ​​മ്പ​​നാ​​ട്ടു കാ​​യ​​ലോ​​ര​​ങ്ങ​​ളും സ​​ഞ്ചാ​​രി​​ക​​ളാ​​ല്‍ നി​​റ​​ഞ്ഞി​​രി​​ക്കു​​ക​​യാ​​ണ്. ഹൗ​​സ്‌​​ബോ​​ട്ടു​​ക​​ള്‍, റി​​സോ​​ര്‍​ട്ടു​​ക​​ള്‍, ഹോം​​സ്റ്റേ​​ക​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളെ​​ല്ലാം ബു​​ക്കിം​​ഗ് തി​​ര​​ക്കി​​ലാ​​ണ്. ഓ​​ണം ക​​ഴി​​ഞ്ഞ​​തോ​​ടെ ആ​​രം​​ഭി​​ച്ച ടൂ​​റി​​സം സീ​​സ​​ണ്‍ പൂ​​ജാ അ​​വ​​ധി​​യോ​​ടെ പീ​​ക്കി​​ലേ​​ക്ക് ക​​ട​​ന്ന​​തോ​​ടെ സ​​ഞ്ചാ​​രി​​ക​​ളു​​ടെ എ​​ണ്ണ​​വും കൂ​​ടി.

ഒ​​ക്ടോ​​ബ​​ര്‍ മു​​ത​​ല്‍ മാ​​ര്‍​ച്ച് വ​​രെ​​യാ​​ണ് ഹൗ​​സ്‌​​ബോ​​ട്ട് സ​​ഞ്ചാ​​ര സീ​​സ​​ണി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച സ​​മ​​യം. മ​​ഴ മാ​​റി കാ​​യ​​ല്‍ നി​​റ​​ഞ്ഞ് പ​​ച്ച​​പ്പ് നി​​ല​​നി​​ല്‍​ക്കു​​ന്ന കാ​​ലം. കു​​മ​​ര​​ക​​ത്തെ ഹൗ​​സ്‌​​ബോ​​ട്ടു​​ക​​ള്‍​ക്കു ക​​ഴി​​ഞ്ഞ ആ​​ഴ്ച മു​​ത​​ല്‍​ത​​ന്നെ തി​​ര​​ക്ക് വ​​ര്‍​ധി​​ച്ചി​​രു​​ന്നു. കു​​ടും​​ബ​​ങ്ങ​​ളാ​​യും സു​​ഹൃ​​ത്തു​​ക്ക​​ളു​​ടെ ഗ്രൂ​​പ്പു​​ക​​ളാ​​യു​​മാ​​ണ് ആ​​ളു​​ക​​ള്‍ എ​​ത്തു​​ന്ന​​ത്. അ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ച​​പ്പോ​​ള്‍ മു​​ത​​ല്‍ അ​​ന്വേ​​ഷ​​ണ​​ങ്ങ​​ള്‍ വ​​ര്‍​ധി​​ക്കു​​ക​​യും ബു​​ക്കിം​​ഗു​​ക​​ള്‍ കൂ​​ടു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്.

ക​​ഥ​​ക​​ളി, കു​​ട്ട​​നാ​​ട​​ന്‍ വി​​ഭ​​വ​​ങ്ങ​​ള്‍, ഗ്രാ​​മീ​​ണ ജീ​​വി​​താ​​നു​​ഭ​​വ​​ങ്ങ​​ള്‍, പ​​ക്ഷി​​നി​​രീ​​ക്ഷ​​ണം എ​​ന്നി​​വ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യു​​ള്ള പാ​​ക്കേ​​ജു​​ക​​ളാ​​ണ് റി​​സോ​​ര്‍​ട്ടു​​ക​​ള്‍ ഒ​​രു​​ക്കു​​ന്ന​​ത്. കു​​മ​​ര​​കം പ​​ക്ഷി​​സ​​ങ്കേ​​തം, കാ​​യ​​ല്‍ യാ​​ത്ര, ഫി​​ഷിം​​ഗ്, ക​​യ​​ര്‍ പി​​രി​​ക്ക​​ല്‍ കാ​​ഴ്ച​​ക​​ള്‍ എ​​ന്നി​​വ​​യും സ​​ഞ്ചാ​​രി​​ക​​ളെ ആ​​ക​​ര്‍​ഷി​​ക്കു​​ന്നു. ശി​​ക്കാ​​ര ബോ​​ട്ട് സ​​ര്‍​വീ​​സു​​ക​​ള്‍​ക്കും വ​​ലി​​യ ഡി​​മാ​​ന്‍​ഡു​​ണ്ട്.


വാ​​ഗ​​മ​​ണ്ണി​​ലേ​​ക്ക് സ​​ഞ്ചാ​​രി​​ക​​ൾ ഒ​​ഴു​​കും

ജി​​ല്ല​​യി​​ല്‍ ഏ​​റെ തി​​ര​​ക്കു​​ള്ള വി​​നോ​​ദ​​സ​​ഞ്ചാ​​ര കേ​​ന്ദ്ര​​മാ​​ണ് വാ​​ഗ​​മ​​ണ്‍. ഇ​​വി​​ട​​ത്തെ റി​​സോ​​ര്‍​ട്ടു​​ക​​ളി​​ലെ​​ല്ലാം ബു​​ക്കിം​​ഗ് പൂ​​ര്‍​ത്തി​​യാ​​യി. വാ​​ഗ​​മ​​ണ്‍ - ഇ​​ല​​വീ​​ഴാ​​പൂ​​ഞ്ചി​​റ - ഇ​​ല്ലി​​ക്ക​​ല്‍​ക്ക​​ല്ല് സ​​ര്‍​ക്യൂ​​ട്ടി​​ലും തി​​ര​​ക്ക് വ​​ര്‍​ധി​​ച്ചു. മൂ​​ട​​ല്‍​മ​​ഞ്ഞും ത​​ണു​​പ്പും ആ​​സ്വ​​ദി​​ക്കാ​​ന്‍ എ​​ത്തു​​ന്ന​​വ​​രു​​ടെ എ​​ണ്ണ​​വും ഇ​​ര​​ട്ടി​​യാ​​കും. ഈ​​രാ​​റ്റു​​പേ​​ട്ട - വാ​​ഗ​​മ​​ണ്‍ റൂ​​ട്ട് ബൈ​​ക്ക് യാ​​ത്രി​​ക​​രു​​ടെ​​യും ജീ​​പ്പ് സ​​ഫാ​​രി സം​​ഘ​​ങ്ങ​​ളു​​ടെ​​യും ഇ​​ഷ്ട കേ​​ന്ദ്ര​​മാ​​ണ്. റോ​​ഡു​​ക​​ള്‍ ന​​ല്ല നി​​ല​​യി​​ലാ​​യ​​തോ​​ടെ ഈ ​​ദി​​വ​​സ​​ങ്ങ​​ളി​​ല്‍ യാ​​ത്ര​​ക്കാ​​ര്‍ വ​​ര്‍​ധി​​ക്കും. ഇ​​വി​​ട​​ങ്ങ​​ളി​​ലെ​​ല്ലാം ജി​​ല്ലാ ടൂ​​റി​​സം പ്ര​​മോ​​ഷ​​ന്‍ കൗ​​ണ്‍​സി​​ല്‍ (ഡി​​ടി​​പി​​സി) പ്ര​​ത്യേ​​ക ശു​​ചീ​​ക​​ര​​ണ​​വും സു​​ര​​ക്ഷാ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. പോ​​ലീ​​സി​​ന്‍റെ സാ​​ന്നി​​ധ്യ​​വും പ്ര​​ധാ​​ന കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ ഉ​​ണ്ടാ​​കും.


കു​​ളി​​ര്‍​ക്കാ​​ഴ്ച​​ക​​ള്‍ സ​​മ്മാ​​നി​​ച്ച് പാ​​ലാ​​ക്ക​​രി ബോ​​ട്ട് യാ​​ത്ര

ജ​​ല​​ഗ​​താ​​ഗ​​ത വ​​കു​​പ്പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ വൈ​​ക്കം ബോ​​ട്ട് ജെ​​ട്ടി​​യി​​ല്‍​നി​​ന്ന് പാ​​ലാ​​ക്ക​​രി അ​​ക്വാ ടൂ​​റി​​സം സെ​​ന്‍റ​​റി​​ലേ​​ക്ക് ആ​​ദി​​ത്യ 3 സോ​​ളാ​​ര്‍ ബോ​​ട്ടി​​ലെ യാ​​ത്ര ഏ​​വ​​ര്‍​ക്കും സ​​മ്മാ​​നി​​ക്കു​​ന്ന​​തു കു​​ളി​​ര്‍​കാ​​ഴ്ച​​ക​​ളാ​​ണ്. ബോ​​ട്ടി​​ല്‍ 75 പേ​​ര്‍​ക്കു യാ​​ത്ര ചെ​​യ്യാം. വൈ​​ക്കം ബോ​​ട്ട് ജെ​​ട്ടി​​യി​​ല്‍ നി​​ന്ന് രാ​​വി​​ലെ 11ന് ​​ആ​​രം​​ഭി​​ക്കു​​ന്ന രീ​​തി​​യി​​ലാ​​ണ് സ​​ര്‍​വീ​​സ് ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. മ​​നോ​​ഹ​​ര​​മാ​​യ കാ​​യ​​ല്‍ കാ​​ഴ്ച​​ക​​ള്‍, സൂ​​ര്യാ​​സ്ത​​മ​​യം, നാ​​ട​​ന്‍ വി​​ഭ​​വ​​ങ്ങ​​ള്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള ഭ​​ക്ഷ​​ണം എ​​ന്നി​​വ യാ​​ത്ര​​ക്കാ​​ര്‍​ക്ക് ആ​​സ്വ​​ദി​​ക്കാം. എ​​ല്ലാ അ​​വ​​ധി ദി​​വ​​സ​​ങ്ങ​​ളി​​ലു​​മാ​​ണ് സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന​​ത്. അ​​ടു​​ത്ത നാ​​ല് അ​​വ​​ധി ദി​​ന​​ങ്ങ​​ളി​​ലേ​​ക്കു ബു​​ക്കിം​​ഗ് ആ​​രം​​ഭി​​ച്ചു ക​​ഴി​​ഞ്ഞു. ബു​​ക്കിം​​ഗി​​ന്: 9400050357.

Tags : NattuVishesham.DistricteNews

Recent News

Corehub Up