x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെളിച്ചത്തിനായുള്ള ശരണംവിളി കേൾക്കുമോ കെഎസ്ഇബി

വെബ് ഡെസ്ക്
Published: October 17, 2026 12:30 AM IST | Updated: October 17, 2026 12:30 AM IST

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ പ്ര​വേ​ശ​ന ക​വാ​ട​മാ​യ പ​ത്ത​നം​തി​ട്ട​യി​ലെ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​ന്‍റെ പ​രി​മി​തി​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്തം.
ബ​സ് സ്റ്റേ​ഷ​നി​ൽ യാ​ത്ര​ക്കാ​ർ നേ​രി​ടു​ന്ന​ത് നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വൈ​ദ്യു​തി നി​ല​ച്ചാ​ൽ വെ​ളി​ച്ച​മി​ല്ലെ​ന്ന​താ​ണ് പ്ര​ധാ​ന പ്ര​ശ്നം. ദീ​ർ​ഘ​ദൂ​ര ബ​സു​ക​ള​ട​ക്കം രാ​ത്രി​യി​ൽ ക​ട​ന്നു പോ​കു​ന്ന ബ​സ് സ്റ്റേ​ഷ​നി​ൽ ഇ​രു​ട്ടി​ൽ ത​പ്പു​ക​യാ​ണ് യാ​ത്ര​ക്കാ​ർ. ബ​സ് സ്റ്റേ​ഷ​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും വി​ക​സി​ച്ചി​ട്ടി​ല്ല.

വൈ​ദ്യു​തി നി​ല​ച്ചു ക​ഴി​ഞ്ഞാ​ൽ ബ​ദ​ൽ സം​വി​ധാ​നം യാ​തൊ​ന്നു​മി​ല്ല. സോ​ളാ​ർ പ്ലാ​ന്‍റി​നു​ള്ള സാ​ധ്യ​ത അ​ട​ക്കം പ​രി​ശോ​ധി​ച്ചി​രു​ന്ന​താ​ണ്.

ജ​ന​റേ​റ്റ​ർ സം​വി​ധാ​ന​ങ്ങ​ൾ കെ​എ​സ്ആ​ർ​ടി​സി ഒ​രു​ക്കി​യി​ട്ടി​ല്ല. നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളി​ൽ കു​രു​ങ്ങി​ക്കി​ട​ക്കു​ന്ന ബ​സ് സ്റ്റേ​ഷ​നി​ൽ വൈ​ദ്യു​തി ബ​ദ​ൽ സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ അ​നു​മ​തി വേ​ഗ​ത്തി​ലാ​കു​ക​യു​മി​ല്ല.

വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ മ​ഴ ആ​രം​ഭി​ച്ച​തോ​ടെ വൈ​ദ്യു​തി മു​ട​ക്ക​വും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, വ​ഴി​ക്ക​ട​വ്, ക​ണ്ണൂ​ർ, ക​ൽ​പ്പ​റ്റ, ഗു​രു​വാ​യൂ​ർ, തെ​ങ്കാ​ശി തു​ട​ങ്ങി​യ ദീ​ർ​ഘ​ദൂ​ര ബ​സ് സ​ർ​വീ​സു​ക​ളി​ല​ട​ക്കം യാ​ത്ര ചെ​യ്യാ​ൻ മു​ൻ​കൂ​ട്ടി സീ​റ്റ് റി​സ​ർ​വ് ചെ​യ്ത് എ​ത്തു​ന്ന സ്ത്രീ​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രാ​ണ് വെ​ളി​ച്ച​മി​ല്ലാ​തെ വ​ല​യേ​ണ്ടി വ​രു​ന്ന​ത്. ബ​സ് സ്റ്റേ​ഷ​ൻ യാ​ർ​ഡി​ലെ വെ​ള്ള​ക്കെ​ട്ടും യാ​ത്ര​ക്കാ​ർ​ക്ക് ത​ട​സ​മാ​ണ്.
മ​ഴ ന​ന​യാ​തെ ബ​സു​ക​ളി​ൽ ക​യ​റാ​ൻ സം​വി​ധാ​ന​മി​ല്ല. ഇ​തി​നൊ​പ്പ​മാ​ണ് വെ​ള്ള​ക്കെ​ട്ടി​ൽ ച​വി​ട്ടാ​തെ​യും ബ​സു​ക​ളി​ലേ​ക്ക് ക​യ​റാ​നാ​കാ​ത്ത സ്ഥി​തി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

നി​ർ​മാ​ണ​ഘ​ട്ട​ത്തി​ൽ ത​ന്നെ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യ​താ​ണ് ബ​സ് സ്റ്റേ​ഷ​ൻ കെ​ട്ടി​ടം. മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ സ്വീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റും ബു​ദ്ധി​മു​ട്ടാ​യി മാ​റു​ക​യാ​ണ്. വ​ർ​ഷ​ങ്ങ​ൾ ഏ​റെ പി​ന്നി​ട്ടി​ട്ടും പ്ലാ​ന്‍റ് പൂ​ർ​ണ​സ​ജ്ജ​മ​ല്ല. ഇ​തു​കാ​ര​ണം സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ഏ​റെ ബു​ദ്ധി​മു​ട്ടാ​ണു​ണ്ടാ​കു​ന്ന​ത്.

ഒ​ന്പ​തു വ​ര്‍​ഷ​മാ​യി കെ​എ​സ്ആ​ര്‍​ടി​സി സ​മു​ച്ച​യ​ത്തി​ന് കെ​ട്ടി​ട ന​മ്പ​ര്‍ ഇ​ടാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​രു​ത​ര​മാ​യ പ്ര​ശ്‌​ന​മാ​ണ് നി​ല​നി​ല്‍​ക്കു​ന്ന​ത്. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍ പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന ജി​ല്ലാ ആ​സ്ഥാ​ന​ത്തെ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഡി​പ്പോ​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് തീ​ർ​ഥാ​ട​ന​കാ​ല​ത്തി​നു മു​ന്പ് പ​രി​ഹാ​രം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ എം​എ​ൽ​എ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഫ​യ​ര്‍ സം​ബ​ന്ധ​മാ​യ ന​ട​പ​ടി​ക​ള്‍ കെ​എ​സ്ആ​ര്‍​ടി​സി സി​വി​ല്‍ വി​ഭാ​ഗം, ഫ​യ​ര്‍​ഫോ​ഴ്‌​സ് ജി​ല്ല ഓ​ഫീ​സ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി‍ൽപൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

പ​ത്ത​നം​തി​ട്ട ഡി​പ്പോ​യു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ട​ലു​ണ്ടാ​കും: മ​ന്ത്രി

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടും സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളാ​ൽ കെ​ട്ടി​ട ന​മ്പ​ർ ല​ഭി​ക്കാ​തെ കി​ട​ക്കു​ന്ന പ​ത്ത​നം​തി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് ടെ​ർ​മി​ന​ലി​ന്‍റെ പ്ര​ശ്നം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കു​മെ​ന്ന് മ​ന്ത്രി സി.​പി. ജോ​ൺ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ബ​സ് സ്റ്റേ​ഷ​നു​ക​ളി​ലൊ​ന്നാ​യ പ​ത്ത​നം​തി​ട്ട​യി​ലെ ടെ​ർ​മി​ന​ൽ പ​ണി പൂ​ർ​ത്തി​യാ​യി​ട്ട് ഒ​ട്ടേ​റെ നാ​ളു​ക​ളാ​യെ​ങ്കി​ലും എ​സ്ടി​പി , ഫ​യ​ർ എ​ൻ.​ഒ.​സി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​ൽ ഇ​തേ​വ​രെ കെ​ട്ടി​ട ന​മ്പ​ർ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ബി​ൻ വ​ർ​ക്കി ചൂ​ണ്ടി​ക്കാ​ട്ടി. വ​രു​ന്ന ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​ത്തി​ന് മു​ൻ​പാ​യി ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

എം​എ​ൽ​എ​മാ​ർ ചെ​യ​ർ​മാ​ന്മാ​രും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ അം​ഗ​ങ്ങ​ളു​മാ​യ ട്രാ​ന്സ്പോ​ർ​ട്ട് മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​ക​ൾ ഡി​പ്പോ​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ടു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up