x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ.​ സൈ​മ​ണ്‍ പു​ളി​യ​ന്‍​കീ​ഴ് ശ​താ​ബ്ദി​നി​റ​വി​ൽ

വെബ് ഡെസ്ക്
Published: October 17, 2026 12:34 AM IST | Updated: October 17, 2026 12:34 AM IST

തി​രു​വ​ല്ല: ആ​ത്മീ​യ​ത കൈ​മു​ത​ലാ​ക്കി​യു​ള്ള ജീ​വി​ത പ്ര​യാ​ണ​ത്തി​ല്‍ ഫാ. ​സൈ​മ​ണ്‍ പു​ളി​യ​ന്‍​കീ​ഴി​ന് ശ​താ​ബ്ദി നി​റ​വ്. തി​രു​വ​ല്ല അ​തി​രൂ​പ​ത​യി​ലെ സീ​നി​യ​ര്‍ വൈ​ദി​ക​രി​ലൊ​രാ​ളാ​ണ് അ​ദ്ദേ​ഹം. ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ല്‍ വി​ശ്വാ​സ​ത്തി​ന്‍റേ​യും പ്രാ​ര്‍​ഥ​ന​യു​ടേ​യും ആ​ത്മീ​യ ശു​ശ്രൂ​ഷ​യു ടേ​യും മ​ഹ​ത്താ​യ മാ​തൃ​ക​യാ​ണ് ഫാ. ​സൈ​മ​ണ്‍.

നൂ​റി​ന്‍റെ നി​റ​വി​ലെ​ത്തി​യ ജീ​വി​തം ദൈ​വ​വി​ളി​യോ​ടു​ള്ള ആ​ത്മ​സ​മ​ര്‍​പ്പ​ണ​ത്തി​ന്‍റെ​യും സ​ഭ​യോ​ടു​ള്ള അ​ച​ഞ്ച​ല​മാ​യ വി​ശ്വ​സ്ത​ത​യു​ടെ​യും സാ​ക്ഷ്യ​മാ​ണ്. 1927 ഒ​ക്ടോ​ബ​ര്‍ 16 നു ​കു​ന്ന​ന്താ​ന​ത്ത് പു​ളി​യ​ന്‍​കീ​ഴ് ചെ​റി​യാ​ച്ച​ന്‍റെയും അ​ന്ന​മ്മ​യു​ടെ​യും മ​ക​നാ​യി ജ​നി​ച്ച ഫാ. ​സൈ​മ​ണ്‍ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നു ശേ​ഷം 1950ല്‍ ​വൈ​ദി​ക പ​ഠ​ന​ത്തി​നാ​യി തി​രു​വ​ല്ല ചെ​റു​പു​ഷ്പ​ഗി​രി മൈ​ന​ര്‍ സെ​മി​നാ​രി​യി​ല്‍ ചേ​ര്‍​ന്നു.

1952 ൽ ​ആ​ലു​വ സെ​ന്‍റ് ജോ​സ​ഫ് സെ​മി​നാ​രി​യി​ലെ വൈ​ദി​ക പ​ഠ​ന​ത്തെ തു​ട​ര്‍​ന്ന് 59 മാ​ര്‍​ച്ചി​ല്‍ വൈ​ദി​ക പ​ട്ടം സ്വീ​ക​രി​ച്ചു. ചേ​ല​ക്ക​ര, കു​ന്നം​കു​ളം, നീ​ല​ഗി​രി, ഉ​പ്പ​ട്ടി ഗൂ​ഡ​ല്ലൂ​ര്‍, തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ മി​ഷ​ന്‍ പ്ര​വ​ര്‍​ത്ത​നം ആ​യി​രു​ന്നു ആ​ദ്യ​കാ​ലം.


1962ല്‍ ​നാ​ടു​കാ​ണി​യി​ല്‍ ഉ​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ ഫാ. ​സൈ​മ​ണ് ആ​മാ​ശ​യം, കു​ട​ൽ തുടങ്ങിയ ആ​ന്ത​ര​യ അ​വ​യ​വ​ങ്ങ​ള്‍​ക്കും സാ​ര​മാ​യ പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തി​ല്‍​നി​ന്നു പൂ​ര്‍​ണ സു​ഖം പ്രാ​പി​ക്കു​വാ​ന്‍ 35 ഓ​ളം ശ​സ്ത്ര​ക്രി​യ​ക​ള്‍ വേ​ണ്ടി വ​ന്ന​താ​യി അ​ദ്ദേ​ഹം ഓ​ര്‍​ക്കു​ന്നു. കു​ന്നം​കു​ളം മേ​ഖ​ലാ വി​കാ​രി, ചേ​ല​ക്ക​ര, പാ​ര്‍​ലി​കാ​ട്, വാ​ഴാ​നി, കു​ണ്ടു​കാ​ട് എ​ന്നീ ഇ​ട​വ​ക​ക​ളി​ല്‍ വി​കാ​രി​യാ​യും 1969 മു​ത​ല്‍ പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍ ഡ​യ​റ​ക്ട​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ച ഫാ. ​സൈ​മ​ൺ


രൂ​പ​താ​ധ്യ​ക്ഷ​നാ​യി​രു​ന്ന മാ​ർ അ​ത്ത​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചു. 1982 - 2009 കാ​ല​ഘ​ട്ട​ത്തി​ല്‍ സേ​വ് എ ​ഫാ​മി​ലി പ്രോ​ഗ്രാം ഡ​യ​റ​ക്ട​റാ​യി സേ​വ​നം ചെ​യ്ത​തി​ലൂ​ടെ ആ​യി​ര​ത്തി​ല്‍​പ​രം നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ളെ സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​തി​യി​ല്‍ എ​ത്തി​ക്കാ​നാ​യി.


മെ​ഡി​ക്ക​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഹോ​സ്റ്റ​ല്‍ വാ​ര്‍​ഡ​നാ​യും, ബ​ഥാ​നി​യ മ​ഠം ചാ​പ്ലി​യ​ന്‍ ആ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചു. 65 വ​ര്‍​ഷം വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍ ശു​ശ്രൂ​ഷ ന​ട​ത്തി.


കു​റ്റൂ​ര്‍ പ​ള്ളി​മ​ല സ്‌​നേ​ഹ സ​ദ​നി​ല്‍ വി​ശ്ര​മ​ജീ​വി​തം ന​യി​ച്ചു​വ​രു​ന്ന അ​ദ്ദേ​ഹം ശ​താ​ബ്ദി നി​റ​വി​ലും ആ​ത്മീ​യ കാ​ര്യ​ങ്ങ​ളി​ല്‍ ഏ​റെ സ​ജീ​വ​മാ​ണ്.​
ഇ​ന്ന് കു​റ്റൂ​ര്‍ പ്രീ​സ്റ്റ് ഹോ​മി​ല്‍ ഫാ. ​സൈ​മ​ണ്‍ പു​ളി​യ​ന്‍​കീ​ഴി​ന്‍റെ ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷം അ​തി​രൂ​പ​ത​യു​ടെ ചു​മ​ത​ല​യി​ൽ ക്ര​മീ​ക​രി​ക്കും.

Tags : NattuVishesham.DistricteNews

Recent News

Corehub Up