x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ക്കേ​ക്ക​ട​വ്-നേ​രേ​ക​ട​വ് പാ​ലം ഉദ്ഘാടനം നാളെ: ത​റ​ക്ക​ല്ലി​ട്ട ജി. ​സു​ധാ​ക​ര​നെ ക്ഷ​ണി​ച്ചി​ല്ല

വെബ് ഡെസ്ക്
Published: October 16, 2026 10:59 PM IST | Updated: October 16, 2026 10:59 PM IST

മാ​ക്കേ​ക്ക​ട​വ്- നേ​രെ​ക​ട​വ് പാ​ലം

പൂ​ച്ചാ​ക്ക​ൽ: ആ​ല​പ്പു​ഴ-​കോ​ട്ട​യം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന മാ​ക്കേ​ക്ക​ട​വ്- നേ​രെ​ക​ട​വ് പാ​ലം നാ​ടി​ന് സ​മ​ർ​പ്പി​ക്കാ​ൻ ഇ​നി മ​ണി​ക്കൂ​റു​ക​ളു​ടെ അ​ക​ലം മാ​ത്രം. 2017 ജ​നു​വ​രി 27ന് ​അ​ന്ന​ത്തെ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യാ​യി​രു​ന്ന ജി. ​സു​ധാ​ക​ര​നാ​ണ് മാ​ക്കേ​ക്ക​ട​വ് പാ​ല​ത്തി​ന് ത​റ​ക്ക​ല്ലി​ട്ട​തെ​ങ്കി​ലും ഉ​ദ്ഘാ​ട​ന​ത്തി​ന് ജി. ​സു​ധാ​ക​ര​നെ ക്ഷ​ണി​ച്ചി​ട്ടി​ല്ല. അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി ജി. ​സു​ധാ​ക​ര​ൻ രം​ഗ​ത്തെ​ത്തി. താ​നാ​ണ് ത​റ​ക്ക​ല്ലി​ട്ട​തെ​ങ്കി​ലും ത​ന്നെ അ​വ​ർ ക്ഷ​ണി​ച്ചി​ട്ടി​ല്ലെ​ന്ന് ജി. ​സു​ധാ​ക​ര​ൻ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

നാളെ രാ​വി​ലെ ഒ​ന്പ​തി​ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​ സ​തീ​ശ​നാ​ണ് പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. മാ​ക്കേ​ക്ക​ട​വി​ലാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. നാ​ലാ​യി​ര​ത്തോ​ളം ച​തു​ര​ശ്ര അ​ടി​യി​ലാ​ണ് വേ​ദി​യും പ​ന്ത​ലും. ബാ​രി​ക്കേ​ഡ് ഉ​ൾ​പ്പെ​ടെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കു​ന്നു​ണ്ട്.

വേ​ദി​യി​ൽ അ​ൻ​പ​തോ​ളം പേ​ർ​ക്ക് ഇ​രി​ക്കാം. മാ​ക്കേ​ക്ക​വ​ല-മാ​ക്കേ​ക്ക​ട​വ് റോ​ഡ് ന​വീ​ക​ര​ണ​വും തു​ട​ങ്ങി.​ മ​ന്ത്രി പി.​കെ. ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ം. മ​ന്ത്രി​മാ​രാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, മോ​ൻ​സ് ജോ​സ​ഫ്, എം. ​ലി​ജു, എം​പിമാ​രാ​യ കെ.​സി. വേ​ണു​ഗോ​പാ​ൽ, ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, എം​എ​ൽ​എമാ​ർ എ​ന്നി​വ​രെ ച​ട​ങ്ങി​നു ക്ഷ​ണി​ച്ചെ​ങ്കി​ലും പാ​ലം കൊ​ണ്ടു​വ​രാ​ൻ മു​ൻ​കൈ​യെ​ടു​ത്ത ജി. ​സു​ധാ​ക​ര​ൻ ക്ഷ​ണി​താ​ക്ക​ളു​ടെ ലി​സ്റ്റി​ലി​ല്ല.

പ്ര​ത്യേ​ക​ത​ക​ൾ

800 മീ​റ്റ​ർ നീ​ളം, ന​ട​പ്പാ​ത ഉ​ൾ​പ്പെ​ടെ 11 മീ​റ്റ​ർ വീ​തി, ഇ​രു​ക​ര​ക​ളി​ലു​മാ​യി 60 മീ​റ്റ​ർ നീ​ള​ത്തി​ൽ അ​പ്രോ​ച്ച് റോ​ഡ്, 98.09 കോ​ടി ചെ​ല​വ്, ആ​ല​പ്പു​ഴ​യി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് വൈ​ക്കം, കോ​ട്ട​യം, തൃ​പ്പു​ണി​ത്ത​റ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള എ​ളു​പ്പ വ​ഴി, ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് ഏ​റെ പ്ര​യോ​ജ​നം, നി​ർ​ദി​ഷ്ട തു​റ​വൂ​ർ-​പ​മ്പ പാ​ത​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗം.

Tags : NattuVishesham.DistricteNews

Recent News

Corehub Up