x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ർ​ണം വാ​രി​ക്കൂ​ട്ടി അ​ഫ്സി​നും ഗൗ​രി കൃ​ഷ്ണ​യും ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്മാ​ർ

വെബ് ഡെസ്ക്
Published: October 16, 2026 11:23 PM IST | Updated: October 16, 2026 11:23 PM IST

അ​ഫ്സി​നും ഗൗ​രി കൃ​ഷ്ണ​യും

നെ​ടു​ങ്ക​ണ്ടം: ട്രാ​ക്കി​ൽ സ്വ​ർ​ണ​വേ​ട്ട ന​ട​ത്തി നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്ന് എ​ൻആ​ർ സി​റ്റി​യി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണ് അ​ഫ്സി​നും ഗൗ​രി കൃ​ഷ്ണ​യും. റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലെ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്മാ​രാ​യ ഇ​രു​വ​രും നാ​ലു​ സ്വ​ർ​ണ​വും ഒ​രു വെ​ള്ളി​യും വീ​തം നേ​ടി​യാ​ണ് മേ​ള​യി​ലെ താ​ര​ങ്ങ​ളാ​യ​ത്.

എ​ൻ​ആ​ർ സി​റ്റി എ​സ്എ​ൻ​വി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​ഫ്സി​ൻ കെ. ​ഷ​ഹ​നാ​സും ഗൗ​രി കൃ​ഷ്ണ​യും. വേ​ഗ​വും ക​രു​ത്തും മി​ക​വും ഒ​രു​പോ​ലെ പ​രീ​ക്ഷി​ക്ക​പ്പെ​ട്ട ട്രാ​ക്കി​ൽ ഇ​രു​വ​രും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്.

100, 200, 400 മീ​റ്റ​റിലും ഹ​ർ​ഡി​ൽ​സി​ലും 4 x 100 മീ​റ്റ​ർ റി​ലേ​യി​ലു​മാ​ണ് അ​ഫ്സി​ൻ സ്വ​ർ​ണം നേ​ടി​യ​ത്. 4 x 400 മീ​റ്റ​ർ റി​ലേ​യി​ൽ വെ​ള്ളി​യും സ്വ​ന്ത​മാ​ക്കി.

400 മീ​റ്റ​ർ, 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സ്, പോ​ൾവോ​ൾ​ട്ട്, 4 x 100 മീ​റ്റ​ർ റി​ലേ എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് ഗൗ​രി കൃ​ഷ്ണ​യു​ടെ സ്വ​ർ​ണ​നേ​ട്ടം. 4 x 400 മീ​റ്റ​ർ റി​ലേ​യി​ൽ വെ​ള്ളി​യും നേ​ടി. വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ലെ മി​ക​വി​നൊ​പ്പം റി​ലേ​യി​ലെ കൂ​ട്ടാ​യ മു​ന്നേ​റ്റ​വും ഇ​രു​വ​രു​ടെ​യും നേ​ട്ട​ത്തി​ന് തി​ള​ക്ക​മേ​കി.

നെ​ടു​ങ്ക​ണ്ട​ത്തെ ട്രാ​ക്കി​ൽ​നി​ന്ന് മെ​ഡ​ലു​ക​ളു​ടെ തി​ള​ക്ക​വു​മാ​യി മ​ട​ങ്ങു​ന്ന ഈ ​സ​ഹ​പാ​ഠി​ക​ളു​ടെ നേ​ട്ടം എ​ൻആ​ർ സി​റ്റി സ്കൂ​ളി​നും അ​ഭി​മാ​ന​മാ​യി.

 

Tags : NattuVishesham.DistricteNews

Recent News

Corehub Up