മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ നടത്തിയ റോബോട്ടിക്സ് ഫെസ്റ്റ് സ്കൂൾ മാനേജർ ഫാ. ചാക്കോ ആക്കാത്തറ സിഎംഐ ഉദ്ഘാടനം ചെയ്യുന്നു.
മുഹമ്മ: മദർ തെരേസ ഹൈസ്കൂളിൽ റോബോട്ടിക്സ് ഫെസ്റ്റ് നടത്തി. വിവിധ റോബോട്ടിക് ഉപകരണങ്ങളും പ്രവർത്തന മാതൃകകളും ഫെസ്റ്റിൽ അവതരിപ്പിച്ചു. കൈറ്റ് മെൻറ്റർമാരായ ലിൻസി തോമസ്, നീതു മെറിൻ എന്നിവരുടെ സഹായത്താലാണ് ഫെസ്റ്റ് നടത്തിയത്.
റോബോട്ടിക്സ് സാങ്കേതികവിദ്യയുടെ സാധ്യതകളും നിത്യജീവിതത്തിലെ പ്രായോഗിക ഉപയോഗങ്ങളും കുട്ടികൾ വിശദീകരിച്ചു. റോബോട്ടിക്സ് ഫെസ്റ്റിൽ ഓട്ടോമാറ്റിക് ഗ്യാരേജ് സിസ്റ്റം, ഗ്യാസ് ഡിറ്റെക്ഷൻ സിസ്റ്റം, സോയിൽ മോയ്സ്ചർ ഡിറ്റെക്ടർ, ബ്ലൈൻഡ് സ്റ്റിക്ക് തുടങ്ങിയ ഒട്ടനവധി പ്രൊജക്ടുകൾ കുട്ടികൾ അവതരിപ്പിച്ചു.
ശാസ്ത്രസാങ്കേതിക അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഫെസ്റ്റ് സ്കൂൾ മാനേജർ ഫാ. ചാക്കോ ആക്കാത്തറ സിഎംഐ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടോമിച്ചൻ കണ്ണയിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ഷാജി ഏണേക്കാട്ട് സിഎംഐ, ഹെഡ്മിസ്ട്രസ് മിനി വർഗീസ് എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham.DistricteNews