ചേര്ത്തലയുടെ സമഗ്രവികസനവുമായി ബന്ധപ്പെട്ട് എന്ഐടി കാലിക്കറ്റുമായുള്ള ധാരണാപത്രത്തില് നഗരസഭ ചെയര്മാന് എസ്. സോബിന് ഒപ്പുവയ്ക്കുന്നു.
ചേര്ത്തല: നഗരസഭയുടെ സമഗ്രവികസനത്തിനും സുസ്ഥിര നഗരാസൂത്രണത്തിനും ഊന്നല് നല്കി കോഴിക്കോട് നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ അര്ബന് പ്ലാനിംഗ് ആന്ഡ് ഡിസൈന് സെന്റര് ഓഫ് എക്സലന്സുമായി ചേര്ന്ന് നഗരസഭ ധാരണാപത്രം ഒപ്പുവച്ചു. പദ്ധതികളുടെ പ്രൊജക്ട് പ്രസന്റേഷനും ധാരണാപത്രം കൈമാറുന്ന ചേര്ത്തല നഗരസഭാ ഹാളില് നടന്നു.
നഗരസഭാ ചെയര്മാന് എസ്. സോബിന് അധ്യക്ഷത വഹിച്ചു. എന്ഐടി കാലിക്കറ്റ് ആര്ക്കിടെക്ചര് ആന്ഡ് പ്ലാനിംഗ് വിഭാഗത്തിന്റെ സെന്ട്രല് എക്സലന്സ് ഇന് അര്ബന് പ്ലാനിംഗ് ആന്ഡ് ഡിസൈനിലെ വിദഗ്ധ സംഘം പദ്ധതികളെക്കുറിച്ചുള്ള വിശദമായ പ്രൊജക്ട് അവതരിപ്പിച്ചു.
സെന്ററിന്റെ മുന് മേധാവിയും ടീം ലീഡറുമായ ഡോ.കെ. ചിത്ര, അസി. പ്രഫസര്മാരായ ഡോ.പി. ബിമല്, ഡോ.പി.കെ. അമൃത, ഡോ. സനില് കുമാര് എന്നിവരടങ്ങുന്ന സംഘം പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ചേര്ത്തലയുടെ സമഗ്രമായ ഭാവിക്കും അടിസ്ഥാന സൗകര്യ വികസനത്തിനും പദ്ധതി ഒരു നാഴികക്കല്ലാകുമെന്ന് യോഗം വിലയിരുത്തി. ധാരണപത്രത്തിന്റെ ഭാഗമായി താഴെപ്പറയുന്ന നഗരസഭയുടെ പ്രധാന പദ്ധതികള്ക്ക് എന്ഐടി കാലിക്കറ്റ് സാങ്കേതിക പിന്തുണയും ഗവേഷണ സഹായങ്ങളും നല്കും.
നഗരസഭയിലെ ഹരിതകര്മ സേനാംഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി തയാറാക്കിയ മൊബൈല് ആപ്ലിക്കേഷന്റെ അവതരണം അനൂപ് പ്രഭു നിര്വഹിച്ചു.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ എസ്. സനീഷ്, അധീന രാജു, ടോമി ഏബ്രഹാം, ബീന അജി, ധന്യാ ജയദേവന്, കൗണ്സിലര്മാരായ കെ.സി. ആന്റണി, അഡ്വ. സി.ഡി. ശങ്കര്, ബി. ഭാസി, വി.എ. സുരേഷ് കുമാര്, ഡി. ഷാജി, മുനിസിപ്പല് എന്ജിനിയര് പി.ആര്. മായാദേവി, ക്യൂ ഫോറം പ്രവര്ത്തകര് പങ്കെടുത്തു.
Tags : NattuVishesham.DistricteNews