x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ള​ന്ന, കു​ണ്ടു​വാ​ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം

വെബ് ഡെസ്ക്
Published: August 12, 2026 03:06 AM IST | Updated: August 12, 2026 03:06 AM IST

പൊ​ള​ന്ന വ​നാ​തി​ർ​ത്തി​യി​ലെ കാ​ട്ടാ​ന​ക്കൂ​ട്ടം.

പു​ൽ​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ലെ പൊ​ള​ന്ന, കു​ണ്ടു​വാ​ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം.വാ​ഴ, തെ​ങ്ങ്, ക​മു​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചു. വ​നാ​തി​ർ​ത്തി​യി​ലെ ട്ര​ഞ്ചും വൈ​ദ്യു​തി വേ​ലി​യും ത​ക​ർ​ത്താ​ണ് ആ​ന​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങി​യ​ത്.

സ​ന്ധ്യ മ​യ​ങ്ങു​ന്ന​തോ​ടെ വ​ന​ത്തി​ൽ നി​ന്ന് ആ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങു​ന്ന​ത് പ​തി​വാ​യി​ട്ടും ട്ര​ഞ്ചും വൈ​ദ്യു​ത​വേ​ലി​യും ത​ക​രാ​ർ ആ​യി​ട്ടും അ​ത് ന​ന്നാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ യാ​തൊ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി. സ​ന്ധ്യ​യാ​കു​ന്ന​തോ​ടെ കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ൾ നേ​രം പു​ല​ർ​ന്നാ​ലും വ​ന​ത്തി​ലേ​ക്ക് പോ​കാ​ത്ത​ത് മൂ​ലം വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങു​ന്ന ശ​ല്യ​ക്കാ​രാ​യ ആ​ന​ക​ളെ തു​ര​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

Tags : Nattuvishesham DistrictNews DeepikaNews Wild elephant

Recent News

Corehub Up