x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യ്ക്ക് പോ​യ ആ​ൾ തി​രി​ച്ചെ​ത്തി​യി​ല്ലെ​ന്ന്

വെബ് ഡെസ്ക്
Published: August 12, 2026 03:08 AM IST | Updated: August 12, 2026 03:08 AM IST

കാണാതായ പ്രകാശൻ

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്ക്കു​ശേ​ഷം ഡി​സ്ചാ​ര്‍​ജ് ചെ​യ്ത വ​ട​ക്ക​നാ​ട് സ്വ​ദേ​ശി വീ​ട്ടി​ല്‍ തി​രി​കേ എ​ത്തി​യി​ല്ല. പ​ണ​യ​മ്പം ക​ല്ലും​മോ​ളി​ല്‍ കെ.​ജി. പ്ര​കാ​ശ​നാ​ണ്(56)​ആ​ശു​പ​ത്രി വി​ട്ട് ര​ണ്ടാ​ഴ്ച​യാ​യി​ട്ടും വീ​ട്ടി​ലെ​ത്താ​ത്ത​ത്.

ഇ​തു​സം​ബ​ന്ധി​ച്ച് സ​ഹോ​ദ​ര​ന്‍ അ​ര്‍​ജു​ന​ന്‍ ഈ ​മാ​സം നാ​ലി​ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി. ക​ഴി​ഞ്ഞ മാ​സം അ​വ​സാ​ന വാ​രം റോ​ഡി​ല്‍​വീ​ണ് പ്ര​കാ​ശ​ന്‍റെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. നാ​ട്ടു​കാ​ര്‍ താ​ലൂ​ക്ക് ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച ഇ​ദ്ദേ​ഹ​ത്തെ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കു​ശേ​ഷം സ്‌​കാ​നിം​ഗി​ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്തു.

പ്ര​കാ​ശ​ന്‍ സ​ഹാ​യി​ക​ളി​ല്ലാ​തെ​യാ​ണ് 108 ആം​ബു​ല​ന്‍​സി​ല്‍ കോ​ഴി​ക്കോ​ടി​ന് പോ​യ​ത്. സ്‌​കാ​നിം​ഗി​നു​ശേ​ഷം 28ന് ​വൈ​കു​ന്നേ​രം ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. ത​നി​ച്ചാ​ണെ​ന്നും വീ​ട്ടി​ലേ​ക്ക് വ​ന​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കേ​ണ്ട​തി​നാ​ല്‍ പി​റ്റേ​ന്നേ പോ​കു​ന്നു​ള്ളൂ​വെ​ന്നും പ്ര​കാ​ശ​ന്‍ ആ​ശു​പ​ത്രി​യി​ലു​ള്ള​വ​രോ​ട് പ​റ​ഞ്ഞി​രു​ന്നു.
കാ​ണാ​താ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് സ​മീ​പ​ത്തെ ക​ട​ക​ളി​ലെ ചി​ല​ര്‍ പ്ര​കാ​ശ​നെ ക​ണ്ട​താ​യി അ​റി​ഞ്ഞു. പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​വും ഫ​ലം ചെ​യ്യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ഹോ​ദ​ര​ന്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

Tags : Nattuvishesham DistrictNews DeepikaNews treatment

Recent News

Corehub Up