വിക്രം 1 ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച മലയാളി എൻജിനീയർമാരുമായി വി.ഡി.സതീശൻ കൂടിക്കാഴ്ച നടത്തിയപ്പോൾ
തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്കൈറൂട്ട് എയറോസ്പേസിന്റെ ആദ്യ റോക്കറ്റ് വിക്ഷേപണമായ ’വിക്രം 1’ ദൗത്യത്തിൽ നിർണായക പങ്കുവഹിച്ച മലയാളി എൻജിനിയർമാരുടെ സംഘം മുഖ്യമന്ത്രിയെ സന്ദർശിച്ചു.
14 അംഗ മലയാളി സംഘത്തിൽ ഏഴുപേരാണ് മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തിയത്. വിക്ഷേപണ വാഹനത്തിന്റെ ഇലക്ട്രോ-മെക്കാനിക്കൽ സംവിധാനം ഏകോപിപ്പിച്ച പത്തനംതിട്ട പറക്കോട് സ്വദേശി നിർമൽ നെൽസണ്‍, ലിക്വിഡ് പ്രൊപ്പൽഷൻ സ്റ്റേജിന്റെ രൂപകൽപനയിൽ പങ്കാളിയായ ആലപ്പുഴ വെട്ടിക്കോട് സ്വദേശി എസ്. അജിത് കുമാർ, ഫ്ളൂയിഡ് കണ്ട്രോൾ സിസ്റ്റം രൂപകൽപനയും പരിശോധനയും നിർവഹിച്ച കൊല്ലം കൊട്ടാരക്കര സ്വദേശി ഡോ. ബിനറ്റ് മോനച്ചൻ, പ്രൊപ്പൽഷൻ സംവിധാനങ്ങളുടെ രൂപകൽപ്പനയിൽ പങ്കാളിയായ കോഴിക്കോട് നടുവണ്ണൂർ സ്വദേശി കെ.കെ.അജിൻഘോഷ്, കോഴിക്കോട് സ്വദേശി രഞ്ജിത് രവി, ഏവിയോണിക്സ് ക്വാളിറ്റി ആൻഡ് റിലയബിലിറ്റി ടീം അംഗങ്ങളായ ലിന്റ് സി. തോമസ്, അഞ്ജലി അശോകൻ എന്നിവരടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
Tags : Vikram1 RocketMission VDSatheesan Congratulates MalayaliTeam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash