Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vikram1

‘വി​ക്രം 1’ റോ​ക്ക​റ്റ് ദൗ​ത്യം; മ​ല​യാ​ളി സം​ഘ​ത്തെ അ​ഭി​ന​ന്ദി​ച്ച് മു​ഖ്യ​മ​ന്ത്രി വി.ഡി. സതീശൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: രാ​​​​ജ്യ​​​​ത്തെ പ്ര​​​​മു​​​​ഖ സ്വ​​​​കാ​​​​ര്യ ബ​​​​ഹി​​​​രാ​​​​കാ​​​​ശ ഗ​​​​വേ​​​​ഷ​​​​ണ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ സ്കൈ​​​​റൂ​​​​ട്ട് എ​​​​യ​​​​റോ​​​​സ്പേ​​​​സി​​​​ന്‍റെ ആ​​​​ദ്യ റോ​​​​ക്ക​​​​റ്റ് വി​​​​ക്ഷേ​​​​പ​​​​ണ​​​​മാ​​​​യ ’വി​​​​ക്രം 1’ ദൗ​​​​ത്യ​​​​ത്തി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക പ​​​​ങ്കു​​​​വ​​​​ഹി​​​​ച്ച മ​​​​ല​​​​യാ​​​​ളി എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ​​​​മാ​​​​രു​​​​ടെ സം​​​​ഘം മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു.

14 അം​​​​ഗ മ​​​​ല​​​​യാ​​​​ളി സം​​​​ഘ​​​​ത്തി​​​​ൽ ഏ​​​​ഴു​​​​പേ​​​​രാ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​നു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ​​​​ത്. വി​​​​ക്ഷേ​​​​പ​​​​ണ വാ​​​​ഹ​​​​ന​​​​ത്തി​​​​ന്‍റെ ഇ​​​​ല​​​​ക്ട്രോ-​​​​മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ സം​​​​വി​​​​ധാ​​​​നം ഏ​​​​കോ​​​​പി​​​​പ്പി​​​​ച്ച പ​​​​ത്ത​​​​നം​​​​തി​​​​ട്ട പ​​​​റ​​​​ക്കോ​​​​ട് സ്വ​​​​ദേ​​​​ശി നി​​​​ർ​​​​മ​​​​ൽ നെ​​​​ൽ​​​​സ​​​​ണ്‍, ലി​​​​ക്വി​​​​ഡ് പ്രൊ​​​​പ്പ​​​​ൽ​​​​ഷ​​​​ൻ സ്റ്റേ​​​​ജി​​​​ന്‍റെ രൂ​​​​പ​​​​ക​​​​ൽ​​​​പ​​​​ന​​​​യി​​​​ൽ പ​​​​ങ്കാ​​​​ളി​​​​യാ​​​​യ ആ​​​​ല​​​​പ്പു​​​​ഴ വെ​​​​ട്ടി​​​​ക്കോ​​​​ട് സ്വ​​​​ദേ​​​​ശി എ​​​​സ്. അ​​​​ജി​​​​ത് കു​​​​മാ​​​​ർ, ഫ്ളൂ​​​​യി​​​​ഡ് ക​​​​ണ്‍​ട്രോ​​​​ൾ സി​​​​സ്റ്റം രൂ​​​​പ​​​​ക​​​​ൽ​​​​പ​​​​ന​​​​യും പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യും നി​​​​ർ​​​​വ​​​​ഹി​​​​ച്ച കൊ​​​​ല്ലം കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര സ്വ​​​​ദേ​​​​ശി ഡോ. ​​​​ബി​​​​ന​​​​റ്റ് മോ​​​​ന​​​​ച്ച​​​​ൻ, പ്രൊ​​​​പ്പ​​​​ൽ​​​​ഷ​​​​ൻ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ രൂ​​​​പ​​​​ക​​​​ൽ​​​​പ്പ​​​​ന​​​​യി​​​​ൽ പ​​​​ങ്കാ​​​​ളി​​​​യാ​​​​യ കോ​​​​ഴി​​​​ക്കോ​​​​ട് ന​​​​ടു​​​​വ​​​​ണ്ണൂ​​​​ർ സ്വ​​​​ദേ​​​​ശി കെ.​​​​കെ.​​​​അ​​​​ജി​​​​ൻ​​​​ഘോ​​​​ഷ്, കോ​​​​ഴി​​​​ക്കോ​​​​ട് സ്വ​​​​ദേ​​​​ശി ര​​​​ഞ്ജി​​​​ത് ര​​​​വി, ഏ​​​​വി​​​​യോ​​​​ണി​​​​ക്സ് ക്വാ​​​​ളി​​​​റ്റി ആ​​​​ൻ​​​​ഡ് റി​​​​ല​​​​യ​​​​ബി​​​​ലി​​​​റ്റി ടീം ​​​​അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ ലി​​​​ന്‍റ് സി. ​​​​തോ​​​​മ​​​​സ്, അ​​​​ഞ്ജ​​​​ലി അ​​​​ശോ​​​​ക​​​​ൻ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന സം​​​​ഘ​​​​മാ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ​​​​ത്.

Latest News

Corehub Up