x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ജ​ന്യ മാ​മോ​ഗ്രാം സ്ക്രീ​നിം​ഗ് 400 വ​നി​ത​ക​ളി​ലേ​ക്ക്

വെബ് ഡെസ്ക്
Published: August 12, 2026 02:17 AM IST | Updated: August 12, 2026 02:17 AM IST

സ്ക്രീ​നിം​ഗ് ക്യാ​മ്പ് സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കു​ന്നു.

കൊ​ര​ട്ടി: കാ​തി​ക്കു​ടം നി​റ്റാ ജ​ലാ​റ്റി​ൻ ക​മ്പ​നി സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​താ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ മാ​മോ​ഗ്രാം സ്ക്രീ​നിം​ഗ് പ​ദ്ധ​തി 400 വ​നി​ത​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്നു. രാ​ജ​ഗി​രി ആ​ശു​പ​ത്രി​യു​ടെ​യും കൊ​ര​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

സ്ത​നാ​ർ​ബു​ദം നേ​ര​ത്തെ ക​ണ്ടെ​ത്തി ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള മാ​മോ​ഗ്രാം സ്ക്രീ​നിം​ഗ് ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ല സു​ബ്ര​ഹ്മ​ണ്യ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഫി​ൻ​സോ ത​ങ്ക​ച്ച​ൻ, ബി​നി ജെ​യ്സ​ൺ, ഫെ​മി​ന ബി​ബി​ൻ, പി.​കെ. വ​ർ​ഗീ​സ്, ഗ്രേ​സി സ്ക​റി​യ, കാ​ടു​കു​റ്റി പ​ഞ്ചാ​യ​ത്ത് അം​ഗം പി.​എ​ൽ. ജോ​യ്, നി​റ്റാ ജ​ലാ​റ്റി​ൻ ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ എ​ൽ​ദോ​സ് പി. ​കൗ​മ, ഡി​വി​ഷ​ൻ ഹെ​ഡ് പോ​ളി സെ​ബാ​സ്റ്റ്യ​ൻ, ഹെ​ഡ് ഓ​ഫ് എ​ച്ച്ആ​ർ ജൂ​ബി മാ​ത്യു, സി​എ​സ്ആ​ർ മാ​നേ​ജ​ർ എ​ബി നെ​ൽ​സ​ൺ, രാ​ജ​ഗി​രി ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​സ​ണ്ണി ഓ​ര​ത്തി​ൽ, ഡോ. ​അ​മൃ​ത, ഇ​ട​വ​ക ട്ര​സ്റ്റി ജോ​മോ​ൻ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Free mammogram

Recent News

Corehub Up