മഞ്ഞളാംകുഴി അലി എംഎൽഎ വി.ഡി. സതീശനുമായി ചർച്ചയിൽ
മങ്കട: മങ്കട മണ്ഡലത്തിലെ പ്രധാന വികസന പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പാക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശനുമായി മഞ്ഞളാംകുഴി അലി എംഎൽഎ ചർച്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. ഓരാടംപാലം - വൈലോങ്ങര ബൈപാസ് നിർമാണം, ഓരാടംപാലം - മാനത്തുമംഗലം ബൈപാസ് എന്നിവയുടെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. വൈലോങ്ങര - പാലോളിപ്പറന്പ, കൊളത്തൂർ - കുറുപ്പത്താൽ, മക്കരപ്പറന്പ ബൈപാസ് തുടങ്ങിയവയുടെ സർവേ നടപടികൾ വേഗമാക്കാനും ആവശ്യമുന്നയിച്ചു.
മങ്കട സിഎച്ച്സി താലൂക്ക് ആശുപത്രിയായി ഉയർത്തുക, മങ്കട പോലീസ് സ്റ്റേഷൻ നിർമാണം, പുഴക്കാട്ടിരി ഐടിഐ കെട്ടിടം തുടങ്ങി പ്രധാന ആവശ്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി പിന്തുണ നൽകിയതായി എംഎൽഎ അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Chief Minister.