x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെഎ​ൻ​ജി റോ​ഡി​ലെ പ്ര​വൃ​ത്തി മ​ന്ദ​ഗ​തി​യി​ൽ; എ​ഇ​യെ ഉ​പ​രോ​ധി​ച്ചു

വെബ് ഡെസ്ക്
Published: August 12, 2026 02:43 AM IST | Updated: August 12, 2026 02:43 AM IST

റോ​ഡ്സ് വി​ഭാ​ഗം എ​ഇ​യെ എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ ഉ​പ​രോ​ധി​ക്കു​ന്നു.

നി​ല​ന്പൂ​ർ: കെഎ​ൻ​ജി റോ​ഡി​ലെ ഗ​താ​ഗ​ത ത​ട​സ​ത്തെ​ത്തു​ട​ർ​ന്ന് പൊ​തു​മ​രാ​മ​ത്ത് റോ​ഡ്സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​റെ (എ​ഇ)​ഉ​പ​രോ​ധി​ച്ച് എ​ൽ​ഡി​എ​ഫ്. റോ​ഡി​ലെ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഇ​ട​തു​മു​ന്ന​ണി നേ​താ​ക്ക​ൾ നി​ല​ന്പൂ​രി​ലെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ഓ​ഫീ​സി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ച​ത്.

ഇ​ന്നു മു​ത​ൽ താത്​കാ​ലി​ക പ​രി​ഹാ​ര ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്ന എ​ഇ​യു​ടെ ഉ​റ​പ്പി​ലാ​ണ് പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്. നി​ല​ന്പൂ​രി​ൽനി​ന്ന് ച​ന്ത​ക്കു​ന്നി​ലേ​ക്കും വെ​ളി​യം​തോ​ടി​ലേ​ക്കും യാ​ത്ര ചെ​യ്യു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ളെ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. പ്ര​വൃ​ത്തി​ക​ൾ മ​ന്ദ​ഗ​തി​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​ക്കാ​ര​ണം പ​റ​ഞ്ഞ് യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് എ​ഇ​ക്ക് മു​ന്നി​ൽ നേ​താ​ക്ക​ളെ​ത്തി​യ​ത്.

എ​ൻ​ജി​നി​യ​ർ റോ​ഡ് പ്ര​വൃ​ത്തി​യെ​ടു​ക്കു​ന്ന​വ​രെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് അ​ടി​യ​ന്ത​ര​മാ​യി താത്കാ​ലി​ക ന​ട​പ​ടി​ക​ളെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട എം​എ​ൽ​എ തത്​സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭാ മു​ൻ ചെ​യ​ർ​മാ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം, സി​പി​ഐ ജി​ല്ലാ കൗ​ണ്‍​സി​ൽ അം​ഗം പി.​എം.​ബ​ഷീ​ർ, സി​പി​എം നി​ല​ന്പൂ​ർ ഏ​രി​യ സെ​ന്‍റ​ർ അം​ഗം ക​ക്കാ​ട​ൻ റ​ഹീം, ടി.​ഹ​രി​ദാ​സ​ൻ, സൈ​ജി മോ​ൾ, സ​നി​ല, പി.​ ഗോ​പാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഉ​പ​രോ​ധം.

Tags : Nattuvishesham DistrictNews DeepikaNews KNG Road

Recent News

Corehub Up