x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​മൃ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ന​ട​പ​ടി വേ​ണം: പ​ഞ്ചാ​യ​ത്ത് പ്ര​മേ​യം

വെബ് ഡെസ്ക്
Published: August 12, 2026 02:47 AM IST | Updated: August 12, 2026 02:47 AM IST

പ്രതീകാത്മക ചിത്രം

എ​ട​ക്ക​ര: മ​നു​ഷ്യ​രു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​കു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മൂ​ത്തേ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പ്ര​മേ​യം മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ൽ ചോ​ളം​മു​ണ്ട​യി​ൽ മൂ​സ പൊ​റ്റ​യി​ൽ എ​ന്ന ക​ർ​ഷ​ക​ന്‍റെ

പ​ശു​വി​നെ ക​ടു​വ ആ​ക്ര​മി​ച്ച സം​ഭ​വം ഉ​ണ്ടാ​യി. ഇ​തി​ന് പു​റ​മേ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ആ​ന, പു​ലി, കാ​ട്ടു​പ​ന്നി തു​ട​ങ്ങി​യ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യ വ​ന്യ​മൃ​ഗ​ങ്ങ​ളെ പി​ടി​കൂ​ടാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് വി.​പി. അ​ബ്ദു​റ​ഹി​മാ​ൻ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് ടി.​കെ. ഹ​ഫ്സ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ സു​ബൈ​ദ കൊ​ര​ന്പ​യി​ൽ, വി.​പി. റ​ഷീ​ദ​ലി, റ​സി​യ മോ​ൾ, അം​ഗ​ങ്ങ​ളാ​യ സു​രേ​ഷ് ബാ​ബു, ടി.​സി. ഹ​രി​ദാ​സ​ൻ, ഉ​മ്മ​ർ മു​ണ്ട​യി​ൽ, വി.​പി. ബ​ഷീ​ർ, ടി.​ജി. രാ​ജു, ന​ഹാ​സ് ബാ​ബു, കെ.​എം. അ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നോ​ർ​ത്ത്, സൗ​ത്ത് ഡി​എ​ഫ്ഒ മാ​ർ​ക്ക് ഈ ​വി​ഷ​യ​ത്തി​ൽ നി​വേ​ദ​നം ന​ൽ​കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ജ​ന​വാ​സ മേ​ഖ​ല​യാ​യ ക​ല്ലേം​തോ​ട് മു​ത​ൽ പൂ​ള​ക്ക​പ്പാ​റ വ​രെ​യു​ള്ള വ​നാ​തി​ർ​ത്തി​യി​ലെ അ​ടി​ക്കാ​ടു​ക​ൾ വെ​ട്ടി​മാ​റ്റ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews DeepikaNews wild animal menace.

Recent News

Corehub Up