x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രൈ​മ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഡി​ജി​റ്റ​ല്‍ സ്‌​ക്വ​യ​ര്‍: ര​ജി​സ്‌​ട്രേ​ഷ​നും പ​രി​ശീ​ല​ന​വും തു​ട​ങ്ങി

വെബ് ഡെസ്ക്
Published: August 12, 2026 02:50 AM IST | Updated: August 12, 2026 02:50 AM IST

പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ എ​ല്‍​പി, യു​പി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഐടി പ​ഠ​നം അ​ത്യാ​ധു​നി​ക രീ​തി​യി​ലേ​ക്ക് ഉ​യ​ര്‍​ത്താ​ന്‍ ല​ക്ഷ്യ​മി​ട്ട് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും കൈ​റ്റും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന ഡി​ജി​റ്റ​ല്‍ സ്‌​ക്വ​യ​ര്‍ പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ല്‍ തു​ട​ക്കം.

സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ​പ​രി​പാ​ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ആ​വി​ഷ്‌​ക​രി​ച്ച​താ​ണ് പു​തി​യ പ​ദ്ധ​തി. ഒ​ന്നു​മു​ത​ല്‍ ഏ​ഴു​വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളി​ല്‍ ക​ളി​ക​ളി​ലൂ​ടെ​യു​ള്ള പ​ഠ​നം, സ​ര്‍​ഗാ​ത്മ​ക​ത, സ്വ​യം പ​ഠ​ന​ശേ​ഷി എ​ന്നി​വ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​ന ല​ക്ഷ്യം.

ഹൈ​സ്‌​കൂ​ള്‍ ത​ല​ത്തി​ല്‍ ലി​റ്റി​ല്‍ കൈ​റ്റ്‌​സ് ഐ​ടി ക്ല​ബ്ബു​ക​ള്‍ കൈ​വ​രി​ച്ച വ​ലി​യ മു​ന്നേ​റ്റ​ത്തി​​ന്‍റെ മാ​തൃ​ക​യി​ല്‍, പ്രൈ​മ​റി സ്‌​കൂ​ളു​ക​ളി​ലും സ​മാ​ന​മാ​യ ഡി​ജി​റ്റ​ല്‍ പ​ഠ​നാ​ന്ത​രീ​ക്ഷം ഒ​രു​ക്കാ​നാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.

പ​ദ്ധ​തി പ്ര​കാ​രം സ്‌​കൂ​ളു​ക​ളി​ല്‍ പ്ര​ത്യേ​ക ഡി​ജി​റ്റ​ല്‍ പ​ഠ​ന​യി​ട​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ജി​ല്ല​യി​ല്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. പ്രൈ​മ​റി സ്‌​കൂ​ളു​ക​ളി​ല്‍ കു​റ​ഞ്ഞ​ത് ര​ണ്ട് ക​ംപ്യൂ​ട്ട​റു​ക​ള്‍/​ലാ​പ്ടോ​പ്പു​ക​ള്‍, ഹെ​ഡ്ഫോ​ണ്‍, സ്പീ​ക്ക​ര്‍, മൗ​സ് തു​ട​ങ്ങി​യ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ സ​ജ്ജീ​ക​രി​ച്ച് ഡി​ജി​റ്റ​ല്‍ സ്‌​ക്വ​യ​ര്‍ ഇ​ട​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നാ​യി വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍നി​ന്ന് കൈ​റ്റ് ജി​ല്ലാ ഓ​ഫീ​സ് മു​ഖേ​ന അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചു.

ഇ​തി​നൊ​പ്പം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ സ്‌​കൂ​ള്‍ മേ​ധാ​വി​ക​ള്‍​ക്കും പ്രൈ​മ​റി അ​ധ്യാ​പ​ക​ര്‍​ക്കു​മു​ള്ള പ്ര​ത്യേ​ക പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

കു​ട്ടി​ക​ള്‍​ക്ക് ഇ-​ക്യൂ​ബ് ലാം​ഗ്വേ​ജ് ലാ​ബ് സൗ​കര്യം

ജി​കോം​പ്രി​സ് പോ​ലു​ള്ള ജ​ന​പ്രി​യ എ​ജു​ടെ​യി​ന്‍​മെ​​ന്‍റ് സോ​ഫ്റ്റ്‌വെ‌​യ​റു​ക​ള്‍, ചി​ത്ര​ര​ച​ന​യ്ക്കും അ​നി​മേ​ഷ​നു​മു​ള്ള ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ എ​ന്നി​വ പൂ​ര്‍​ണ​മാ​യും സ്വ​ത​ന്ത്ര സോ​ഫ്റ്റ്‌വെ‌‌​യ​ര്‍ അ​ധി​ഷ്ഠി​ത​മാ​യി ലാ​ബു​ക​ളി​ല്‍ ല​ഭ്യ​മാ​ക്കും. കു​ട്ടി​ക​ളു​ടെ ഇം​ഗ്ലീ​ഷ്, ഭാ​ഷാ നൈ​പു​ണ്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ഇ-​ക്യൂ​ബ് ലാം​ഗ്വേ​ജ് ലാ​ബ് സൗ​ക​ര്യ​വും ഇ​തി​ലു​ണ്ട്.

കാ​ഴ്ച​പ​രി​മി​തി​യു​ള്ള​വ​ര്‍​ക്കും പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ര്‍​ഹി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്കും സു​ഗ​മ​മാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന രീ​തി​യി​ല്‍ ഓ​ഡി​യോ അ​സി​സ്റ്റ​ന്‍​സ്, ഹൈ-​കോ​ണ്‍​ട്രാ​സ്റ്റ് ഇ​​ന്‍റ​ര്‍​ഫേ​സു​ക​ള്‍ എ​ന്നി​വ​യോ​ടെ​യാ​ണ് പ​ദ്ധ​തി രൂ​പ​ക​ല്‍​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

ഇ​തി​നൊ​പ്പം കു​ട്ടി​ക​ളു​ടെ ഡി​ജി​റ്റ​ല്‍ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ന്‍ സൈ​ബ​ര്‍ സു​ര​ക്ഷാ പ്രോട്ടോ​ക്കോ​ള്‍ സ്‌​കൂ​ളു​ക​ളി​ല്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​കും.
ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍/​എ​യ്ഡ​ഡ് പ്രൈ​മ​റി സ്‌​കൂ​ളു​ക​ളി​ലെ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഡി​ജി​റ്റ​ല്‍ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ നേ​ട്ടം തു​ല്യ​മാ​യി ല​ഭ്യ​മാ​ക്കാ​നും വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഡി​ജി​റ്റ​ല്‍ വേ​ര്‍​തി​രി​വു​ക​ള്‍ പൂ​ര്‍​ണ​മാ​യി ഇ​ല്ലാ​താ​ക്കാ​നും ഡി​ജി​റ്റ​ല്‍ സ്‌​ക്വ​യ​ര്‍ പ​ദ്ധ​തി വ​ഴി സാ​ധി​ക്കും.

Tags : Nattuvishesham DistrictNews DeepikaNews Digital Square

Recent News

Corehub Up