x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​പി​ഐ സേ​വ​നം ബ​ഹി​ഷ്‌​ക​രി​ച്ച് വ്യാ​പാ​രി​ക​ള്‍ പ്ര​തി​ഷേ​ധി​ച്ചു

വെബ് ഡെസ്ക്
Published: October 13, 2026 02:08 AM IST | Updated: October 13, 2026 02:08 AM IST

പ്രതീകാത്മക ചിത്രം

പ​ന്ത​ല്ലൂ​ര്‍: യു​പി​ഐ സേ​വ​നം ബ​ഹി​ഷ്‌​ക​രി​ച്ച് ത​മി​ഴ്‌​നാ​ട്ടി​ല്‍ വ്യാ​പാ​രി​ക​ള്‍ സ​മ​രം ന​ട​ത്തി. വ്യാ​പാ​രി സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വ്യാ​പാ​രി​ക​ള്‍ യു​പി​ഐ സേ​വ​നം ബ​ഹി​ഷ്‌​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ പ​ന്ത​ല്ലൂ​ര്‍ വ്യാ​പാ​രി സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു ദി​വ​സ​ത്തേ​ക്ക് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ യു​പി​ഐ സേ​വ​നം സ്വീ​ക​രി​ച്ചി​ല്ല.

സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ്യാ​പാ​രി​ക​ള്‍ പ​ന്ത​ല്ലൂ​ര്‍ ഇ​ന്ത്യ​ന്‍ ബാ​ങ്കി​ന് മു​മ്പി​ല്‍ സ​മ​രം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് എ.​ടി. അ​ഷ്‌​റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ബി​ദ്, സെ​ല്‍​വ​കു​മാ​ര്‍, ആ​ന്റ​ണി, റ​ഫീ​ഖ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​ന്തോ​ഷ്, ജം​ഷീ​ര്‍ ബാ​ബു, ബാ​ബു തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Tags : UPI services NattuVishasham DistrictNews

Recent News

Corehub Up