x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊലിസ് സ്‌​റ്റേ​ഷ​നു സ​മീ​പ​ത്തെ നേ​ർ​ച്ച​പ്പെ​ട്ടി ത​ക​ർ​ത്ത് മോ​ഷ​ണം

വെബ് ഡെസ്ക്
Published: October 13, 2026 02:46 AM IST | Updated: October 13, 2026 02:46 AM IST

സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ലെ മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി ത​ക​ർ​ത്ത നി​ല​യി​ൽ.

അ​മ്പ​ല​പ്പു​ഴ: പൊ​ലി​സ് സ്‌​റ്റേ​ഷ​നു സ​മീ​പ​ത്തെ പ​ള്ളി​യി​ലെ നേ​ർ​ച്ച​പ്പെ​ട്ടി ത​ക​ർ​ത്ത് പ​ണം ക​വ​ർ​ന്നു.

അ​മ്പ​ല​പ്പു​ഴ ജം​ഗ്ഷ​നു സ​മീ​പ​ത്തെ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ലെ മാ​താ​വി​ന്‍റ് തി​രു​സ്വ​രൂ​പ​ത്തി​നു മു​ന്നി​ലെ നേ​ർ​ച്ച​പ്പെ​ട്ടി ത​ക​ർ​ത്താ​ണ് പ​ണം ക​വ​ർ​ന്ന​ത്.
ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് പ​ള്ളി കൈ​ക്കാ​ര​ൻ അ​നീ​ഷാ​ണ് നേ​ർ​ച്ച​പ്പെ​ട്ടി​യു​ടെ താ​ഴ് ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ട​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​തി​ന​ക​ത്ത് ഭി​ത്തി​യോ​ട് ചേ​ർ​ന്ന് സ്ഥാ​പി​ച്ചി​രു​ന്ന ഇ​രു​മ്പ് വാ​തി​ൽ ത​ക​ർ​ത്ത​ത് ക​ണ്ട​ത്.

‌ത​ക​ർ​ത്ത ഇ​രു​മ്പുവാ​തി​ൽ സ​മീ​പ​ത്ത് ചാ​രി വ​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മൂ​ന്നു മാ​സം മു​ൻ​പാ​ണ് കാ​ണി​ക്ക​വ​ഞ്ചി​യി​ൽ​നി​ന്ന് പ​ണ​മെ​ടു​ത്ത​ത്.ഏ​ക​ദേ​ശം 30,000 രൂ​പ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് വി​കാ​രി ഫാ. ​സ്റ്റാ​ൻ​ലി പ​യ​സ് പ​റ​ഞ്ഞു.
പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർന്ന് അ​മ്പ​ല​പ്പു​ഴ പൊ​ലി​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​മ്പ​ല​പ്പു​ഴ പൊ​ലി​സ് സ്റ്റേ​ഷ​ന് തൊ​ട്ട​രി​കി​ലാ​ണ് പ​ള്ളി സ്ഥി​തി ചെ​യ്യു​ന്ന​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up