x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ങ്ങ​നാ​ശേ​രി ഗ​വ. ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ ഇ​എ​ന്‍​ടി ആ​ന്‍​ഡ് ഒ​ഫ്താ​ല്‍​മോ​ള​ജി സ്‌​പെ​ഷ്യാ​ലി​റ്റി ഒ​പി ആരംഭിച്ചു

വെബ് ഡെസ്ക്
Published: October 13, 2026 02:48 AM IST | Updated: October 13, 2026 02:48 AM IST

സ്‌​പെ​ഷ്യാ​ലി​റ്റി ഒ​പി വി​ഭാ​ഗം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ജോ​മി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ച​ങ്ങ​നാ​ശേ​രി: ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ല്‍ പെ​രു​ന്ന​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ ഇ​എ​ന്‍​ടി ആ​ന്‍​ഡ് ഒ​ഫ്താ​ല്‍​മോ​ള​ജി സ്‌​പെ​ഷ്യാലി​റ്റി ഒ​പി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ​മാ​സം ന​ട​ന്ന ദേ​ശീ​യ ആ​യു​ര്‍​വേ​ദ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്‌​പെ​ഷ്യാ​ലി​റ്റി ഒപി ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നു.

ജി​ല്ലാ നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​ന്‍ ഡി​പി​എ​മ്മാ​ണ് ആ​ഴ്ച​യി​ല്‍ മൂ​ന്ന് ദി​വ​സം നേ​ത്ര-​ഇ​എ​ന്‍​ടി വി​ഭാ​ഗ​ത്തി​ല്‍​നി​ന്നു​ള്ള വി​ദ​ഗ്ധ ഡോ​ക്ട​റെ സേ​വ​ന​ത്തി​നാ​യി അ​നു​വ​ദി​ച്ച​ത്.

തി​ങ്ക​ള്‍, ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ ഒ​മ്പ​തു​മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ ഈ ​വി​ഭാ​ഗ​ത്തി​ല്‍ ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭി​ക്കും. ആ​ശു​പ​ത്രി എ​ച്ച്എം​സി​യു​ടെ ഫ​ണ്ടി​ല്‍നി​ന്ന് പ്രാ​ഥ​മി​ക പ​രി​ശോ​ധ​നാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങി ന​ല്‍​കി​യി​ട്ടു​ണ്ട്.

ആ​ശു​പ​ത്രി ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ഒ​പി​യു​ടെ പ്ര​വ​ര്‍​ത്ത​നോദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ജോ​മി ജോ​സ​ഫ് നി​ര്‍​വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​എം. നെ​ജി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭാ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജോ​സ​ഫ് ചാ​ക്കോ, എ​ച്ച്എം​സി പ്ര​തി​നി​ധി സു​രേ​ഷ്, സ്‌​പെ​ഷ്യലി​സ്റ്റ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​അ​നു​ജ ബി. ​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജ​ന​റ​ല്‍ മെ​ഡി​സി​ന്‍, ത്വ​ക്ക്, മ​ര്‍​മം, ഗൈ​ന​ക്കോ​ള​ജി, നേ​ത്ര വി​ഭാ​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ച് വി​ഭാ​ഗ​ങ്ങ​ൾ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

ആ​ധു​നി​ക ചി​കി​ത്സ

സ്‌​പെ​ഷാ​ലി​റ്റി ഒ​പി​യി​ല്‍ ക​ണ്ണ്, മൂ​ക്ക്, ചെ​വി, തൊ​ണ്ട, ശി​ര​സ് ഇ​വ സം​ബ​ന്ധി​ച്ചു​ള്ള വി​വി​ധ രോ​ഗ​ങ്ങ​ള്‍​ക്കു​ള്ള പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ള്‍​ക്കു പു​റ​മേ റെ​റ്റി​ന പ​രി​ശോ​ധ​ന, ലെ​ന്‍​സി​ന്‍റെ പ​വ​ര്‍, റി​ഫ്രാ​ക്റ്റീ​വ് ത​ക​രാ​റു​ക​ള്‍ പ​രി​ശോ​ധി​ച്ച് ഉ​ചി​ത​മാ​യ ക​ണ്ണ​ട​യ്ക്ക് പ്രി​സ്‌​ക്രി​പ്ഷ​ന്‍ ന​ല്‍​കും. ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് എ​ടു​ക്കു​ന്ന​തി​നും പു​തു​ക്കു​ന്ന​തി​നും നി​യ​മ​സാ​ധു​ത​യു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ഇ​വി​ടെ​നി​ന്ന് ല​ഭ്യ​മാ​ക്കാ​ന്‍ സാ​ധി​ക്കും.

ഡോ. ​അ​രു​ണ്‍ കു​മാ​ര്‍,  ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍

ആ​ശു​പ​ത്രി​ക്ക് ബ​ഹു​നി​ല കെ​ട്ടി​ടം നി​ര്‍​മി​ക്കും

പെ​രു​ന്ന​യി​ല്‍ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​ക്കാ​യി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ പു​തി​യ ബ​ഹു​നി​ല കെ​ട്ടി​ടം പ​ണി​യു​ന്ന​തി​ന്‍റെ പ്രാ​രം​ഭ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു വേ​ണ്ട​താ​യ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി പ്രോ​ജ​ക്ടു​ക​ള്‍ ത​യാ​റാ​ക്കു​ന്ന​തി​നും അ​തി​ന് വേ​ണ്ട​താ​യ ഫ​‌ണ്ടു​ക​ള്‍ വി​വി​ധ വ​കു​പ്പു​ക​ളി​ല്‍​നി​ന്ന് ല​ഭി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

ജോ​മി ജോ​സ​ഫ്, ച​ങ്ങ​നാ​ശേ​രി മു​നി​സി​പ്പ​ല്‍ ചെ​യ്‍​മാ​ന്‍

Tags : outpatient clinics NattuVishasham DistrictNews

Recent News

Corehub Up