x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ർ​ടി​സി​യു​ടെ അ​നാ​സ്ഥ: ജീ​വ​ൻ പൊ​ലി​ഞ്ഞി​ട്ടും പാ​ഠ​ംപഠിച്ചില്ല

വെബ് ഡെസ്ക്
Published: October 13, 2026 03:09 AM IST | Updated: October 13, 2026 03:09 AM IST

യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ കെഎ​സ്ആ​ർ​ടി​സി ബ​സും അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന ബു​ള്ള​റ്റും.

ഹ​രി​പ്പാ​ട്: കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ലെ താ​ത്കാ​ലി​ക പ്ര​വേ​ശ​ന വ​ഴി​യി​ലെ അ​ശാ​സ്ത്രീ​യ​ത​യും സു​ര​ക്ഷാ​വീ​ഴ്ച​യും യു​വാ​വി​ന്‍റെ ജീ​വ​നെ​ടു​ത്ത​താ​യി പ​രാ​തി. ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​നാ​ണ് വ​ട​ക്കു​നി​ന്നു വ​രു​ന്ന ബ​സു​ക​ൾ തെ​ക്കു​ഭാ​ഗ​ത്തെ താ​ത്കാ​ലി​ക വ​ഴി​യി​ലൂ​ടെ സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്ക​ണ​മെ​ന്നും, യാ​ത്ര​ക്കാ​രെ ക​യ​റ്റി​യ ശേ​ഷം പ്ര​ധാ​ന ക​വാ​ടം വ​ഴി മാ​ത്രം പു​റ​ത്തേ​ക്ക് ഇ​റ​ങ്ങ​ണ​മെ​ന്നും അ​ധി​കൃ​ത​ർ ക്ര​മീ​ക​രി​ച്ച​ത്.

എ​ന്നാ​ൽ കാ​യം​കു​ളം, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന ഭൂ​രി​ഭാ​ഗം ബ​സു​ക​ളും ചു​റ്റി​പ്പോ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ കു​റു​ക്കു​വ​ഴി​യാ​യി ഈ ​പ്ര​വേ​ശ​ന വ​ഴി​യി​ലൂ​ടെ​ത്ത​ന്നെ തി​ടു​ക്ക​ത്തി​ൽ റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് മാ​സ​ങ്ങ​ളാ​യി പ​തി​വാ​യി​രു​ന്നു​വെ​ന്ന് പൊ​ലി​സും വ്യ​ക്ത​മാ​ക്കു​ന്നു. ഈ ​നി​യ​മ​ലം​ഘ​ന​മാ​ണ് ഒ​ടു​വി​ൽ ഞാ​യ​റാ​ഴ്ച യു​വാ​വി​ന്‍റെ ജീ​വ​നെ​ടു​ത്ത ദു​ര​ന്ത​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

പ്ര​വേ​ശ​നം മാ​ത്രം എ​ന്നോ പു​റ​ത്തേ​ക്ക് പോ​ക​രു​ത് എ​ന്നോ വ്യ​ക്ത​മാ​ക്കു​ന്ന ഒ​രു മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​പോ​ലും ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടി​ല്ല. സു​ര​ക്ഷാ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തും മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ഭാ​വ​വും കാ​ര​ണം അ​പ​ക​ട​സാ​ധ്യ​ത ഇ​ര​ട്ടി​യാ​കു​ന്നു. സ്റ്റാ​ൻ​ഡി​ൽ നി​ന്ന് ഇ​റ​ങ്ങു​ന്ന ഭാ​ഗ​ത്തെ കാ​ഴ്ച റോ​ഡി​ലൂ​ടെ പോ​കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് കൃ​ത്യ​മാ​യി കാ​ണാ​നാ​കാ​ത്ത​വി​ധം മ​റ​ഞ്ഞി​രി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

സ്റ്റാ​ൻ​ഡി​ൽ നി​ന്ന് അ​പ്ര​തീ​ക്ഷി​ത​മാ​യി ബ​സു​ക​ൾ പ്ര​ധാ​ന റോ​ഡി​ലേ​ക്ക് ക​യ​റി​വ​രു​ന്ന​ത് എ​തി​രേ വ​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് ബ്രേ​ക്ക് ചെ​യ്യാ​ൻ പോ​ലും സ​മ​യം ന​ൽ​കാ​തെ വ​ലി​യ അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കു​ന്നു.

ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​ണ്ടെ​ന്നും സ്ഥ​ല​പ​രി​ച​യ​മി​ല്ലാ​ത്ത മ​റ്റ് ഡി​പ്പോ​ക​ളി​ലെ ഡ്രൈ​വ​ർ​മാ​രാ​ണ് വ​ഴി തെ​റ്റി​ച്ച് പോ​കു​ന്ന​തെ​ന്നു​മാ​ണ് സ്റ്റേ​ഷ​ൻ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന സ്ഥി​രം ന്യാ​യീ​ക​ര​ണം. എ​ന്നാ​ൽ ഒ​രു യു​വാ​വി​ന്‍റെ ജീ​വ​ൻ പൊ​ലി​ഞ്ഞ ശേ​ഷം നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യെ​ന്ന് അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും, ഹ​രി​പ്പാ​ട് ഡി​പ്പോ​യി​ലെ സ്വ​ന്തം ബ​സു​ക​ൾ ത​ന്നെ​യാ​ണ് യാ​തൊ​രു കൂ​സ​ലു​മി​ല്ലാ​തെ നി​യ​മം ലം​ഘി​ച്ച് ഇ​തേ വ​ഴി​യി​ലൂ​ടെ ഇ​പ്പോ​ഴും റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത്. സ്വ​ന്തം ജീ​വ​ന​ക്കാ​രെ​പ്പോ​ലും നി​യ​ന്ത്രി​ക്കാ​ൻ ഡി​പ്പോ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​യു​ന്നി​ല്ലെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണി​ത്. വ​ലി​യൊ​രു ദു​ര​ന്ത​മു​ണ്ടാ​യി​ട്ടും കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​ന്ന ഇ​ത്ത​രം ഗു​രു​ത​ര​മാ​യ അ​നാ​സ്ഥ​യ്ക്കെ​തി​രേ നാ​ട്ടു​കാ​രി​ലും യാ​ത്ര​ക്കാ​രി​ലും പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ഇ​വി​ടെ ഉ​ട​ൻ സ്ഥി​രം സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ​യും നാ​ട്ട​കാ​രു​ടെ​യും ആ​വ​ശ്യം.

Tags : NattuVishesham DistrictNews

Recent News

Corehub Up