പൊലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സജീവ്, സുരേഷിന് ബാഗ് കൈമാറുന്നു.
ആലുവ: ഓട്ടോറിക്ഷാ ഡ്രൈവറായ സജീവിന്റെ സത്യസന്ധതയിൽ യാത്രക്കാരന് വിലപിടിപ്പുള്ള വസ്തുക്കളടങ്ങിയ ബാഗ് തിരികെ ലഭിച്ചു. പാലക്കാട് പുതുപ്പരിയാരം സ്വദേശി സുരേഷിനാണു പാസ്പോര്‍ട്ടും തിരിച്ചുള്ള ടിക്കറ്റും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും അടങ്ങിയ ബാഗ് മറന്ന് വച്ച ഓട്ടോയില്‍ നിന്ന് തിരികെ ലഭിച്ചത്.
എയര്‍പോര്‍ട്ടില്‍ നിന്ന് ലിങ്ക് ബസില്‍ ആലുവ മെട്രോ സ്റ്റേഷനില്‍ എത്തിയ സുരേഷ് അവിടെ നിന്ന് ഓട്ടോറിക്ഷയിലാണ് റയില്‍വേ സ്റ്റേഷനിലേക്ക് പോയത്. ട്രയിന്‍ കയറി തൃശൂര്‍ എത്തിയപ്പോഴാണ് ബാഗ് എടുത്തില്ലെന്ന കാര്യം ഓര്മ വന്നത്. ആലുവ ഭാഗത്ത് വന്ന് അന്വേഷിച്ചെങ്കിലും ഓട്ടോ കണ്ടെത്താനായില്ല.
പൊലിസ് വാട്സആപ്പ് ഗ്രൂപ്പുകളിലൂടെ സന്ദേശം കൈമാറി. വണ്ടി വൃത്തിയാക്കുന്നതിനിടയിലാണ് സജീവന് ബാഗ് കണ്ടത്. ഉടന്‍ ബാഗ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. അന്വേഷണം നടത്തിയ എസ്എച്ച്ഒ രഞ്ജിത്ത് മാത്യു, എസ്ഐമാരായ ബെന്നി കുര്യാക്കോസ്, കെ.കെ സജീഷ് എന്നിവരുടെ സാന്നിധ്യത്തില്‍ സജീവ് ബാഗ് കൈമാറി.
Tags : NattuVishesham DistrictNews