x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​ലേ​ശ്വ​ര​ത്തെ പ​ഴ​യ ന​ഗ​ര​സ​ഭ ഓ​ഫി​സ് കെ​ട്ടി​ടം ച​രി​ത്ര​ത്തി​ലേ​ക്ക്

വെബ് ഡെസ്ക്
Published: October 13, 2026 04:11 AM IST | Updated: October 13, 2026 04:11 AM IST

പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​നു​ള്ള പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി​യ നീ​ലേ​ശ്വ​ര​ത്തെ പ​ഴ​യ ന​ഗ​ര​സ​ഭ ഓ​ഫി​സ് കെ​ട്ടി​ടം.

നീ​ലേ​ശ്വ​രം: പ​തി​റ്റാ​ണ്ടു​ക​ളോ​ളം ന​ഗ​ര​ത്തി​ന്‍റെ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യി​രു​ന്ന പ​ഴ​യ ന​ഗ​ര​സ​ഭ ഓ​ഫി​സ് കെ​ട്ടി​ടം ച​രി​ത്ര​ത്തി​ലേ​ക്ക് മ​റ​യു​ന്നു. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​നു​ള്ള പ്ര​വൃ​ത്തി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി​യ​തി​നു ശേ​ഷം ഈ ​സ്ഥാ​ന​ത്ത് പു​തി​യ ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യം നി​ർ​മി​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​നം. 3.25 ല​ക്ഷം രൂ​പ​യ്ക്കാ​ണ് കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​ന് ക​രാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

1970ലാ​ണ് അ​ന്ന​ത്തെ നീ​ലേ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ന്‍റെ ഓ​ഫി​സാ​യി ഈ ​കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. നീ​ലേ​ശ്വ​ര​ത്തി​ന്‍റെ ച​രി​ത്ര​ത്തി​നൊ​പ്പം ന​ട​ന്ന ഒ​ട്ട​ന​വ​ധി മ​ഹാ​ര​ഥ​ന്മാ​ർ ഈ ​ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. പ​ല​ത​വ​ണ ന​വീ​ക​രി​ക്കു​ക​യും മു​റി​ക​ൾ കൂ​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്താ​ണ് കെ​ട്ടി​ടം ഇ​ന്ന​ത്തെ രൂ​പ​ത്തി​ലാ​യ​ത്. 2010 ന​വം​ബ​ർ ഒ​ന്നി​ന് നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ട​പ്പോ​ഴും ഈ ​കെ​ട്ടി​ടം ന​ഗ​ര​സ​ഭ ഓ​ഫി​സാ​യി തു​റ​ന്നു​പ്ര​വ​ർ​ത്തി​ച്ചു. ന​ഗ​ര​സ​ഭ​യ്ക്കു വേ​ണ്ടി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മി​ച്ച പു​തി​യ ഓ​ഫി​സ് 2024 ഫെ​ബ്രു​വ​രി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത​തോ​ടെ​യാ​ണ് പ​ഴ​യ കെ​ട്ടി​ടം ഒ​ഴി​വാ​യ​ത്.

പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റു​ന്ന സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ജി​ല്ല​യു​ടെ സാം​സ്കാ​രി​ക​കേ​ന്ദ്ര​മാ​യ നീ​ലേ​ശ്വ​ര​ത്തി​ന്‍റെ ത​നി​മ​യ്ക്കൊ​ത്ത വി​ധ​ത്തി​ലു​ള്ള ടൗ​ൺ സ്ക്വ​യ​റും ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യ​വും റ​ഫ​റ​ൻ​സ് ലൈ​ബ്ര​റി​യു​മു​ൾ​പ്പെ​ടെ സ്ഥാ​പി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ​യി​ലെ ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ അ​വ​സാ​ന ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യാ​ണ് ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യം നി​ർ​മി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം ക​ച്ചേ​രി​ക്ക​ട​വി​ൽ പു​തി​യ ന​ഗ​ര​സ​ഭാ ഓ​ഫി​സി​നും നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പാ​ല​ത്തി​നും സ​മീ​പം ഹാ​പ്പി​ന​സ് പാ​ർ​ക്ക് സ്ഥാ​പി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.

 

 

Tags : NattuVishesham DistrictNews

Recent News

Corehub Up