പെരുമ്പടവ് ബിവിജെഎം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച നക്ഷത്രവനം.
പെരുമ്പടവ്: പെരുമ്പടവ് ബിവിജെഎം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്, റോവർ ആൻഡ് റേഞ്ചർ, സ്കൗട്ട് യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ നാഗാർജുന ആയുർവേദയുമായി സഹകരിച്ചുകൊണ്ട് നക്ഷത്ര വനം പദ്ധതിക്ക് തുടക്കം കുറിച്ചു.
ചപ്പാരപ്പടവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.നസീറ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോർജ് തൈക്കുന്നുംപുറം അധ്യക്ഷത വഹിച്ചു. നാഗാർജുന ആയുർവേദയുടെ അഗ്രികൾച്ചറൽ ഹെഡ് ഡോ.ബേബി ജോസഫ് വിവിധങ്ങളായ ഔഷധസസ്യങ്ങളെ കുറിച്ച് ക്ലാസ് നയിച്ചു. നാഗാർജുന ആയുർവേദ സെയിൽസ് ഹെഡ് ശ്രീകുമാർ, സ്കൂൾ പിടിഎ പ്രസിഡന്റ് ദീപു ജോർജ്, മദർ പി ടി എ പ്രസിഡന്റ് ഷിജി ടോമി, സ്കൂൾ പ്രിൻസിപ്പൽ റിൻസി ഏബ്രഹാം, മുഖ്യാധ്യാപകൻ സാൽവി സെബാസ്റ്റ്യൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽ മാത്യൂസ്, കെ. കെ ഷിജു,പി. എസ് ബിജി എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്ക് ക്വിസ് മത്സരവും ഔഷധസസ്യങ്ങളുടെ പ്രദർശനവും നടത്തി.
Tags : NattuVishesham DistrictNews