കോയമ്പത്തൂർ മലയാളി ഗോൾഡ്സ്മിത്ത് വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒയും സെക്രട്ടറിയുമായ ഡോ.പി. കൃഷ്ണകുമാർ ഉദ്ഘാട
കോയമ്പത്തൂർ: കോയമ്പത്തൂർ മലയാളി ഗോൾഡ്സ്മിത്ത് വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം കലൈയരങ്ങ് ഓഡിറ്റോറിയത്തിൽ നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒയും സെക്രട്ടറിയുമായ ഡോ.പി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് എം.കെ. ജയൻ, സെക്രട്ടറി ടി.എസ്. ശശികുമാർ, ട്രഷറർ കണ്ണൻ സോമിനാഥൻ, രക്ഷാധികാരി കെ.വി. രാജേഷ്ആചാര്യ, രക്ഷാധികാരി ഡി. സേതുമാധവൻ ഓണാഘോഷ കൺവീനർ കെ.സി. സുരേഷ് എന്നിവർ നേതൃത്വം നൽകി.
പവിഴം ജ്വല്ലറി എംഡി സി.വി. സണ്ണി, എഫ്സിഎംഎ പ്രസിഡന്റ് കെ.സി. ആന്റണി, കെസിസി അഡ്വൈസർ ബാബു നിലയാറ്റിങ്ങൽ എന്നിവർ മുഖ്യാതിഥികളായിരുന്നു.
ഓണാഘോഷത്തിന്റെ ഭാഗമായി ഇരുപതോളം പേർക്ക് ആശ്രയ പെൻഷൻ വിതരണവും മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുകയും ചെയ്തു. രക്ഷാധികാരി പി. പ്രകാശൻ അകത്തേത്തറ, അഡ്വൈസർമാരായ പി.വി. സുരേന്ദ്രൻ, എം.എസ്. ബൈജു മങ്കര, വൈസ് പ്രസിഡന്റ് കെ.പി. ബിജു, ജോയിന്റ് സെക്രട്ടറി ബി.സി. അനിൽകുമാർ, ട്രഷറർ സി.കെ. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.
Tags : NattuVishesham DistrictNews