ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ പൗരോഹിത്യ ജൂബിലി സമ്മാ നമായി കുറ്റൂർ മേരിമാതാ പള്ളിയിലെ കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ കാരുണ്യപദ്ധതിയിലേക്കു നൽകുന്ന
കുറ്റൂർ: മേരിമാതാ പള്ളിയിലെ കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ പൗരോഹിത്യ ജൂബിലി സമ്മാനമായി ഒരു ലക്ഷം രൂപ കാരുണ്യപദ്ധതിയിലേക്കു നൽകി. വൃക്കരോഗികൾക്കു ജൂബിലി മെഡിക്കൽ കോളജിൽ നൂറു ഡയാലിസിസ് നടത്താനായാണു സഹായം കൊടുത്തത്.
അതിരൂപത കുടുംബ കൂട്ടായ്മ ഡയറക്ടർ ഫാ. ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പിള്ളി തുക ഏറ്റുവാങ്ങി. ഇടവകയിലെ യൂണിറ്റ് ഭാരവാഹികൾക്കായി നടത്തിയ നേതൃത്വ പരിശീലന ക്യാമ്പ് ഉണർവ് ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. കുറ്റൂർ മേരി മാതാ പള്ളി വികാരി ഇൻ ചാർജ് ഫാ. ജോൺസൺ പന്തപ്പിള്ളി അധ്യക്ഷത വഹിച്ചു. കുടുംബ കൂട്ടായ്മ അതിരൂപത ജനറൽ സെക്രട്ടറി എ.ഡി. ഷാജു ക്ലാസ് നയിച്ചു.
കുടുംബ കൂട്ടായ്മ കൊട്ടേക്കാട് ഫൊറോന കൺവീനറും കുറ്റൂർ ഇടവക കൺവീനറുമായ ജോമോൻ കൊള്ളന്നൂർ, ഇടവക ട്രസ്റ്റി ലൈജു ചിറ്റിലപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
21 യൂണിറ്റുകളിൽനിന്നുള്ള യൂണിറ്റ് പ്രസിഡന്റുമാരും ഭാരവാഹികളും ക്യാമ്പിൽ പങ്കെടുത്തു.
ഡയാലിസിസിന് കുറ്റൂർ ഇടവക കുടുംബകൂട്ടായ്മ യൂണിറ്റുകളിൽനിന്ന് പ്രസിഡന്റുമാരുടെയും ഭാരവാഹികളുടെയും നേതൃത്വത്തിലാണു കാരുണ്യ തുക ശേഖരിച്ചത്.
Tags : NattuVishesham DistrictNews