x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ദ​യ​ഗി​രി​യി​ൽ നി​ർ​മ​ലം, വ​ർ​ണോ​ദ​യം കാ​മ്പ​യി​നു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: October 13, 2026 04:51 AM IST | Updated: October 13, 2026 04:51 AM IST

ഉ​ദ​യ​ഗി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന നി​ർ​മ​ലം ജ​ന​കീ​യ കാ​മ്പ​യി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ആ​ലും​മൂ​ട്ടി​ൽ നി​ർ​വ​ഹി​ക്കു​ന്നു.

കാ​ർ​ത്തി​ക​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന നി​ർ​മ​ലം ജ​ന​കീ​യ കാ​മ്പ​യി​ന്‍റെ​യും വ​ർ​ണോ​ദ​യം 2030 കാ​മ്പ​യി​ന്‍റെ​യും ഉ​ദ്ഘാ​ട​നം കാ​ർ​ത്തി​ക​പു​രം പ​ച്ച​ത്തു​രു​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ആ​ലും​മൂ​ട്ടി​ൽ നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​ൻ. പ്ര​സ​ന്ന​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ സ​രി​ത ജോ​സ്, സി​ന്ധു തോ​മ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പ്രീ​ത സു​രേ​ഷ്, ജെ​യ്സി ജോ​സ്, ബേ​ബി കോ​യി​ക്ക​ൽ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബി​നു ജോ​ഷി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ, കു​ടും​ബ​ശ്രീ സി​ഡി​എ​സ് അം​ഗ​ങ്ങ​ൾ, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up