വെള്ളല്ലൂർ മലയാളി സമാജം ഓണാഘോഷം വെള്ളല്ലൂർ ടൗൺ പഞ്ചായത്ത് പ്രസിഡന്റ് വി.യു. മരുതാചലം ഉദ്ഘാടനം ചെയ്യുന്നു.
കോയമ്പത്തൂർ: വെള്ളല്ലൂർ മലയാളി സമാജത്തിന്റെ ഇരുപത്തിയൊന്നാമത് ഓണാഘോഷം പെരുന്തളൈവർ കാമരാജർ കല്യാണമണ്ഡപത്തിൽ നടത്തി.
വെള്ളല്ലൂർ ടൗൺ പഞ്ചായത്ത് പ്രസിഡന്റ് വി.യു. മരുതാചലം ഉദ്ഘാടനം ചെയ്തു.
സമാജം വൈസ് പ്രസിഡന്റ് പി. ബാബുരാജ് അധ്യക്ഷത വഹിച്ചു.
സിടിഎംഎ രക്ഷാധികാരി എം.കെ. സോമൻമാത്യു, പ്രസിഡന്റ് കെ.സി. ആന്റണി, ഡബ്ല്യുഎംഎഫ് കേയമ്പത്തൂർ രക്ഷാധികാരി കോറൽ കെ. വിശ്വനാഥൻ, എംജെടി ചിറ്റ് ഫണ്ട് ഡയറക്ടർ തോമസ് ചാക്കോ മലയിൽ, വെള്ളല്ലൂർ ഏഴാംവാർഡ് കൗൺസിലർ ചന്ദ്രകുമാർ, ഓണാഘോഷ കമ്മറ്റി ചെയർമാൻ സി.സി. സണ്ണി, വൈസ് ചെയർമാൻമാർ ആർ.പി. ഹരിഹർ നായർ, ഡോ. രാജേന്ദ്ര പ്രസാദ്, സമാജം സെക്രട്ടറി സി.ജി. പ്രമോദ്, ട്രഷറർ ടി. സേതുമാധവൻ, ജോയിന്റ് സെക്രട്ടറി ടി. രാജേഷ്, വനിതാവേദി ചെയർപേഴ്സൺ ലതാ ബാബുരാജ്, സെക്രട്ടറി വിജയലക്ഷ്മി രമണി, ട്രഷറർ ഉഷ സൗന്ദരാജൻ എന്നിവർ പ്രസംഗിച്ചു. മികച്ച വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.
Tags : NattuVishesham DistrictNews