മലന്പുഴ സെന്റ് ജൂഡ് പള്ളിയിൽ പുതിയ ദേവാലയത്തിന്റെ അടിസ്ഥാനശില വെഞ്ചരിപ്പ് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നിർവഹിക്കുന്നു.
നെന്മാറ: ചിറ്റിലഞ്ചേരി പരിശുദ്ധ ജപമാലറാണി പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റേയും പരിശുദ്ധ ജപമാലറാണിയുടെയും സംയുക്ത തിരുനാളിന് നാളെ കൊടിയേറും. വൈകുന്നേരം 5.30 ന് മേലാര്‍കോട് ഫെറോന പള്ളി വികാരി ഫാ. തോമസ് വടക്കുംചേരിയുടെ കാര്‍മികത്വത്തിലാണ് കൊടിയേറ്റുക. തുടര്‍ന്ന് കുര്‍ബാനയും ലദീഞ്ഞും നടക്കും.
23 വരെ ദിവസവും വൈകീട്ട് 5.30ന് കുര്‍ബാനയും, ലദീഞ്ഞും നടക്കും. 24 ന് വീടുകളിലേക്ക് ജപമാല പ്രയാണവും തുടര്‍ന്ന് വൈകീട്ട് സെന്റ് തോമസ് നഗർ കപ്പേളയില്‍നിന്ന് പള്ളിയിലേക്ക് ജപമാല പ്രദക്ഷിണവും നടക്കും. 25നാണ് തിരുനാള്‍. 26ന് മരിച്ചവര്‍ക്കുള്ള കുര്‍ബാനയും നടക്കുന്നതോടെ തിരുനാളിന് സമാപനമാകും.
Tags : NattuVishesham DistrictNews