ആനക്കുട്ടം വീടുകൾ തകർത്ത കുഞ്ചിയാർപ്പതിയിലെ ആദിവാസി കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നു.
മംഗലംഡാം: കാട്ടാനക്കൂട്ടം വീടുകൾ തകർത്ത കുഞ്ചിയാർപ്പതിയിലെ ആദിവാസി കുടുംബങ്ങൾക്ക് തളികക്കല്ല് ആദിവാസി സംരക്ഷണസമിതി അരി ഉൾപ്പെടെയുള്ള പലവ്യഞ്ജന സാധനങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ ഉൾപ്പെടുന്ന ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു.
മംഗലംഡാം കരിങ്കയം ഡെപ്യുട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ മുഹമദ് ഹാഷിമിന്റെ നേതൃത്വത്തിലാണ് താത്കാലിക ആശ്വാസമെന്ന നിലയിൽ കിറ്റുകൾ വിതരണം ചെയ്തത്. ഒരു തൂണുപോലും ശേഷിപ്പിക്കാതെ വീടുകളെല്ലാം ആനകൾ നശിപ്പിച്ചിട്ടുള്ളതിനാൽ ഇനി കുടുംബങ്ങൾക്ക് കുഞ്ചിയാർപ്പതിയിലേക്ക് തിരിച്ച് പോകാനും കഴിയില്ല.
താഴെ ചൂരുപാറയിലുള്ള ബന്ധുവീടുകളിലും മറ്റുമാണ് ഇപ്പോൾ നാലു കുടുംബങ്ങളും കഴിയുന്നത്. ആദിവാസി കുടുംബങ്ങൾ താമസിച്ചിരുന്ന കുഞ്ചിയാർപ്പതി പ്രദേശത്തുനിന്ന് ആനക്കൂട്ടം ഉൾക്കാട്ടിലേക്ക് നീങ്ങാത്തതും പ്രശ്നമാകുന്നുണ്ട്. ഇവിടുത്തെ സ്വകാര്യതോട്ടങ്ങളിലും ആനക്കൂട്ടം ഇറങ്ങി വിളകൾക്ക് വലിയ നാശമുണ്ടാക്കുകയാണ്.
Tags : NattuVishesham DistrictNews