x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ഐ​ടി​യു ജി​ല്ലാ​സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം

വെബ് ഡെസ്ക്
Published: October 13, 2026 05:37 AM IST | Updated: October 13, 2026 05:37 AM IST

സി​ഐ​ടി​യു ജി​ല്ലാ​സ​മ്മേ​ള​നം പ്ര​സ​ന്ന​ല​ക്ഷ്മി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ​സെ​ക്ര​ട്ട​റി എ​ള​മ​രം ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പാ​ല​ക്കാ​ട്: സി​ഐ​ടി​യു​വി​ന്‍റെ 16-ാം ജി​ല്ലാ​സ​മ്മേ​ള​ന​ത്തി​ന് പ്ര​സ​ന്ന​ല​ക്ഷ്മി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ തു​ട​ക്ക​മാ​യി. ഇ​ന്ന​ലെ രാ​വി​ലെ 9.30ന് ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. മോ​ഹ​ന​ൻ പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് ദ്വി​ദി​ന സ​മ്മേ​ള​ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.

അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ള​മ​രം ക​രീം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​നാ​യി. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു സ്വാ​ഗ​തം പ​റ​ഞ്ഞു. സം​സ്ഥാ​ന​ക​മ്മി​റ്റി അം​ഗം ടി.​കെ. അ​ച്യു​ത​ൻ ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും എ​സ്.​ബി. രാ​ജു അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു.

ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​ഹം​സ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ടി.​കെ. നൗ​ഷാ​ദ് വ​ര​വു​ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടി​ൽ പൊ​തു​ച​ർ​ച്ച ആ​രം​ഭി​ച്ചു. ഇ​ന്നും പൊ​തു​ച​ർ​ച്ച തു​ട​രും.

Tags : NattuVishesham DistrictNews

Recent News

Corehub Up