ലോക ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂളിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ മിഥുൻ ജോർജ് വിദ്യാർഥികളുമായി സംവദിക്കുന്നു.
ചപ്പാരപ്പടവ്: ലോക ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂളിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞനുമായി സംവാദ പരിപാടി സംഘടിപ്പിച്ചു. വിക്രം സാരാഭായ് സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞനും എൻജിനിയറുമായ മിഥുൻ ജോർജാണ് വിദ്യാർത്ഥികളുമായി സംവദിച്ചത്.
ബഹിരാകാശ ഗവേഷണം, ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾ, ഉപഗ്രഹ സാങ്കേതികവിദ്യ, ശാസ്ത്രരംഗത്തെ പുതിയ സാധ്യതകൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിദ്യാർഥികളുമായി ആശയങ്ങൾ പങ്കുവച്ചു. വിദ്യാർഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ബഹിരാകാശ ഗവേഷണ മേഖലയിലെ തൊഴിൽ സാധ്യതകളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ എം.പി. അഹമ്മദ്, കെസിജി കെ. സിജി, ഇ.വി. സുബീന എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews