x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ത്ത​മം​ഗ​ല​ത്ത് ബ​സ് സ്റ്റാ​ൻ​ഡു​ണ്ടാ​യി​ട്ടും യാ​ത്രി​ക​രു​ടെ കാ​ത്തി​രി​പ്പ് റോ​ഡി​ൽ

വെബ് ഡെസ്ക്
Published: October 13, 2026 05:06 AM IST | Updated: October 13, 2026 05:06 AM IST

ത​ത്ത​മം​ഗ​ലം സ്റ്റാ​ൻ​ഡി​നു പു​റ​ത്ത് റോ​ഡ​രി​കി​ൽ ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന യാ​ത്ര​ക്കാ​ർ.

ത​ത്ത​മം​ഗ​ലം: ബ​സ് സ്റ്റാ​ൻ​ഡു​ണ്ടെ​ങ്കി​ലും ബ​സി​നാ​യി യാ​ത്രി​ക​രു​ടെ കാ​ത്തി​രി​പ്പ് പു​റ​ത്തെ റോ​ഡി​ൽ. വാ​ഹ​ന​ങ്ങ​ൾ ചീ​റി​പ്പാ​യു​ന്ന ഇ​ടു​ങ്ങി​യ റോ​ഡി​ന് ഇ​രു​വ​ശ​വു​മാ​ണ് അ​പ​ക​ട​ഭീ​ഷ​ണി നി​ല​നി​ൽ​ക്കേ യാ​ത്രി​ക​രു​ടെ കാ​ത്തു​നി​ൽ​പ്പ്.

കു​ട്ടി​ക​ളും സ്ത്രീ​ക​ളും വ​യോ​ധി​ക​രു​മെ​ല്ലാം കൊ​ടും​വെ​യി​ൽ സ​ഹി​ച്ച് ബ​സ് കാ​ത്തു​നി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്.
വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ​ൺ​ഷേ​ഡ് പോ​ലു​മി​ല്ലാ​ത്ത​തും കാ​ത്തി​രി​പ്പു​കാ​ർ​ക്ക് ദു​രി​തം​കൂ​ട്ടു​ന്നു.

2009 ലാ​ണ് ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ ഒ​ന്ന​ര​ക്കോ​ടി​യോ​ളം​രൂ​പ ചെ​ല​വ​ഴി​ച്ച സ്റ്റാ​ൻ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ ഇ​ന്ന​ത്തെ ശോ​ച​നീ​യാ​വ​സ്ഥ​ക്കു കാ​ര​ണ​മാ​യി. ബ​സു​ക​ൾ പ​ല​തും സ്റ്റാ​ൻ​ഡി​ൽ ക​യ​റാ​താ​യി. ത​ത്ത​മം​ഗ​ല​ത്തെ​ത്തി തി​രി​ച്ചു​പോ​കു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന ബ​സു​ക​ൾ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ത്തി​നു മാ​ത്രം സ്റ്റാ​ൻ​ഡി​ൽ ക‍​യ​റും അ​ത്ര​മാ​ത്രം.

ച​ര​ക്കു​ലോ​റി​ക​ളും മ​റ്റും സ്റ്റാ​ൻ​ഡി​നെ ഇ​പ്പോ​ൾ പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യി​ട്ടു​ണ്ട്. എ​ല്ലാ ബ​സു​ക​ളും സ്റ്റാ​ൻ​ഡി​ൽ വ​ന്നു​പോ​കാ​ൻ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് യാ​ത്ര​ക്കാ​ർ ന​ഗ​ര​സ​ഭ​യെ സ​മീ​പി​ച്ചി​ട്ടും ഫ​ല​മു​ണ്ടാ​കു​ന്നി​ല്ല. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും മു​ഖം​തി​രി​ഞ്ഞു നി​ൽ​ക്കു​ന്ന​ത് യാ​ത്രി​ക​രു​ടെ ദു​രി​തം കൂ​ട്ടി. സ്റ്റാ​ൻ​ഡി​ൽ കൂ​ടു​ത​ൽ അ​ടി​സ്ഥാ​ന​സൗ​ക​ര്യം ഒ​രു​ക്കി ബ​സു​ക​ൾ വ​ന്നു​പോ​കാ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നാ​ണ് പ​ര​ക്കേ​യു​ള്ള ആ​വ​ശ്യം.

Tags : NattuVishesham DistrictNews

Recent News

Corehub Up