x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ സ​ർ​ക്കാ​ർ പൊ​തു​വി​പ​ണി​യി​ൽ ഇ​ട​പെ​ട​ണം: കെ​എ​ച്ച്ആ​ർ​എ

വെബ് ഡെസ്ക്
Published: October 13, 2026 05:12 AM IST | Updated: October 13, 2026 05:12 AM IST

കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്ററ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ആ​ല​ത്തൂ​ർ യൂ​ണി​റ്റ് ജ​ന​റ​ൽ​ബോ​ഡി യോ​ഗം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ​എം​ആ​ർ റ​സാ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ആ​ല​ത്തൂ​ർ: വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റസ്റ്ററ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ആ​ല​ത്തൂ​ർ യൂ​ണി​റ്റ് ജ​ന​റ​ൽ​ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഗ്രാ​മ ഞ്ചാ​യ​ത്തു​ക​ളി​ലെ ലൈ​സ​ൻ​സ് പു​തു​ക്കു​ബോ​ൾ സാ​നി​റ്റ​റി സ​ർ​ട്ടി​ഫി​ക്ക​റ്റ് പു​തു​ക്കേ​ണ്ട എ​ന്ന ഗ​വ​ൺ​മെ​ന്‍റ് ഓ​ർ​ഡ​ർ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.
പു​തു​ക്ക​ണ​മെ​ന്ന നി​ല​പാ​ടു​മാ​യി ചി​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് സ്ഥാ​പ​ന ഉ​ട​മ​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​തി​ൽ​നി​ന്ന് പി​ൻ​മാ​റ​ണ​മെ​ന്നും യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ​എം​ആ​ർ റ​സാ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടി. ​ശ്രീ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. ഷി​നോ​ജ് റ​ഹ്‌​മാ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫി​റോ​സ്ബാ​ബു, ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ശ്രീ​ജി​ത്ത്, ജി​ല്ലാ ട്ര​ഷ​റ​ർ എ​ൻ.​സി. സു​നു, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി യു. ​സ​ജീ​ർ, ട്ര​ഷ​റ​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യോ​ഗ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു ജേ​താ​ക്ക​ളാ​യ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളെ ആ​ദ​രി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up