x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ നി​യ​മ​പ​ര​മാ​യും ഗൗ​ര​വ​ത്തോ​ടെ​യും പ്ര​തി​ക​രി​ക്ക​ണം: പി. ​സ​തീ​ദേ​വി

വെബ് ഡെസ്ക്
Published: October 13, 2026 04:29 AM IST | Updated: October 13, 2026 04:29 AM IST

ദേ​ശീ​യ വ​നി​താ ക​മ്മി​ഷ​ന്‍റെ​യും സം​സ്ഥാ​ന വ​നി​താ ക​മ്മി​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി "സ്റ്റാ​ക്കിം​ഗ്' വി​ഷ​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്

ക​ണ്ണൂ​ർ: ഭ​ര​ണ​ഘ​ട​നാ പ്ര​കാ​രം തു​ല്യ​ത​യ്ക്കു​ള്ള അ​വ​കാ​ശം ശ​ക്ത​മാ​യി നി​ല​നി​ല്‍​ക്കു​മ്പോ​ഴും സ്ത്രീ​ക​ള്‍​ക്ക് നേ​രെ​യു​ള്ള നാ​നാ​വി​ധ​ത്തി​ലു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ കൂ​ടു​ക​യാ​ണെ​ന്ന് വ​നി​താ ക​മ്മി​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​ഡ്വ. പി. ​സ​തീ​ദേ​വി പ​റ​ഞ്ഞു. ദേ​ശീ​യ വ​നി​താ​ക​മ്മീ​ഷ​ന്‍റെ​യും സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ വി.​കെ. കൃ​ഷ്ണ​മേ​നോ​ന്‍ മെ​മ്മോ​റി​യ​ല്‍ വ​നി​താ കോ​ള​ജി​ല്‍ ന​ട​ന്ന സം​സ്ഥാ​ന​ത​ല സ്റ്റാ​ക്കിം​ഗ് ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

നി​യ​മ​പ​ര​മാ​യ അ​റി​വി​ലൂ​ടെ അ​തി​ക്ര​മ​ങ്ങ​ള്‍​ക്കെ​തി​രേ​യും ഡി​ജി​റ്റ​ല്‍ പ്ര​ത​ല​ത്തി​ലൂ​ടെ​യു​ള്ള അ​നാ​വ​ശ്യ​മാ​യ പി​ന്തു​ട​ര​ലി​നെ​തി​രേ​യും സ്ത്രീ​ക​ള്‍ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്ക​ണം. നി​യ​മ ബോ​ധ​വ​ത്ക​ര​ണം ഇ​തി​നാ​യി അ​നി​വാ​ര്യ​മാ​ണ്. ധൈ​ര്യ​പൂ​ര്‍​വ​മു​ള്ള തു​റ​ന്നു പ​റ​ച്ചി​ലും പ്ര​തി​ക​ര​ണ​വു​മാ​ണ് ഇ​തി​നെ​തി​രേ ഉ​ണ​ര്‍​ന്നു വ​രേ​ണ്ട​ത്. ഒ​ട്ട​ന​വ​ധി നി​യ​മ​ങ്ങ​ള്‍ സ്ത്രീ ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​ബ​ല്യ​ത്തി​ലു​ണ്ട്.

പ​ല​പ്പോ​ഴും തു​റ​ന്നു പ​റ​യാ​നു​ള്ള ഭ​യം കൊ​ണ്ടും നീ​തി​ക്കു​വേ​ണ്ടി ആ​രെ സ​മീ​പി​ക്ക​ണം എ​ന്ന​റി​യാ​ത്ത​തി​നാ​ലും സ​മൂ​ഹം എ​ങ്ങ​നെ പ്ര​തി​ക​രി​ക്കു​മെ​ന്ന ആ​കു​ല​ത കൊ​ണ്ടു​മെ​ല്ലാം സ്ത്രീ​ക​ള്‍ നി​ശ​ബ്ദ​രാ​കു​ന്നു. ഈ ​നി​ശ​ബ്ദ​ത അ​പ​ക​ട​ക​ര​മാ​ണ്. നി​യ​മ​പ​ര​മാ​യും ഗൗ​ര​വ​ത്തോ​ടെ​യും ഇ​ത്ത​ര​ത്തി​ലു​ള്ള ഏ​തൊ​രു അ​തി​ക്ര​മ​ത്തെ​യും നേ​രി​ടാ​ന്‍ സ്ത്രീ​ക​ള്‍​ക്ക് ക​ഴി​യ​ണ​മെ​ന്നും അ​ഡ്വ. പി. ​സ​തീ​ദേ​വി പ​റ​ഞ്ഞു. വി.​കെ .കൃ​ഷ്ണ​മേ​നോ​ന്‍ മെ​മ്മോ​റി​യ​ല്‍ വ​നി​താ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ഡോ. ​സി​നു​മോ​ള്‍ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ സൈ​ബ​ര്‍, എ.​ഐ നി​യ​മ​വി​ദ്ഗ​ധ​ന്‍ മ​നു​കൃ​ഷ്ണ, കൗ​ണ്‍​സി​ലിം​ഗ് സൈ​ക്കോ​ള​ജി​സ്റ്റ് ഡോ. ​പി.​എം. ബി​നു​തോ​ട്ട​ത്തി​ല്‍ എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up