ചെട്ടിയാംപറമ്പ് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിക്കും അയ്യപ്പക്ഷേത്രത്തിനും സമീപത്തുള്ള പൊതുഗ്രൗണ്ടും പരിസര പ്രദേശങ്ങളും യുവജനങ്ങളുടെ പങ്കാളിത്തത്തോടെ ശുചീക
കേളകം: ചെട്ടിയാംപറമ്പ് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിക്കും അയ്യപ്പ ക്ഷേത്രത്തിനും സമീപത്തുള്ള പൊതുഗ്രൗണ്ടും പരിസര പ്രദേശങ്ങളും ശുചീകരിച്ചു. രാജീവ് ഗാന്ധി സദ്ഭാവനാ പരിവാറിന്റെയും പ്രദേശവാസികളുടെയും യുവജനങ്ങളുടെയും കൂട്ടായ പങ്കാളിത്തത്തോടെയായിരുന്നു ശുചീകരണ പ്രവർത്തനം. ഗ്രൗണ്ടിലും പരിസരത്തും കുന്നുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളും പെറുക്കി നീക്കി. കൂടാതെ, ഗ്രൗണ്ടിൽ വളർന്നു പന്തലിച്ച കാടുകളും പുല്ലുകളും വെട്ടിമാറ്റി പ്രദേശം പൂർണമായി വൃത്തിയാക്കി.
കേളകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ചാക്കോ പൊരുമത്തറ, ബെസി തുരുത്തിക്കാട്ട്, സജി മഠത്തിൽ, ജോഷി എഴുത്തുപള്ളി, കുഞ്ഞുമോൻ കണിയാഞ്ഞാലി, പ്രഭാകരൻ മണൽമാലി, മോഹനൻ നെടുമ്പുറം, സെബാസ്റ്റ്യൻ, ഹരി ചെട്ടിയാംപറമ്പ്, ജിൻസൺ ഈശോപറമ്പിൽ, എബിൻ പുന്നവേലി, ദീപക് പുലരുകുടി, മനു വെള്ളാപ്പള്ളി, ഷാജി പാലത്തിങ്കൽ, ജോർജ് കൊച്ചുപുഞ്ച, ജോസ്കുട്ടി ചുണ്ടമണ്ണി തുടങ്ങിയവർ നേതൃത്വം നൽകി.
Tags : NattuVishesham DistrictNews