ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ വിജയികളായ ജ്യോതിസ് സെൻട്രൽ സ്കൂളിലെ വിദ്യാർഥികൾ.
മഞ്ഞപ്ര: തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നടന്ന സിഐഎസ്സിഇ ദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ജ്യോതിസ് സെന്‍ട്രല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ മികച്ച നേട്ടം കൈവരിച്ചു.
ഏഴാംക്ലാസ് വിദ്യാര്‍ഥി അന്നാ സോജന് വെള്ളിമെഡലും എട്ടാം ക്ലാസ് വിദ്യാര്‍ഥി സാവിയോ ബിജു വെങ്കലവും നേടി. ചാമ്പ്യന്‍ഷിപ്പില്‍ റോഹന്‍ ഷാജനും മികച്ച പ്രകടനം കാഴ്ചവെച്ച് ശ്രദ്ധേയനായി. വിജയികള്‍ക്ക് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ധന്യ ഗ്രേസ്, അധ്യാപകര്‍, പരിശീലകന് സുബിന് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി.
Tags : NattuVishesham DistrictNews