ഓപ്പറേഷന് തൂഫാന് രണ്ടാംഘട്ട മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തുതല ഉദ്ഘാടനം
മാടപ്പള്ളി: ഓപ്പറേഷന് തൂഫാന് ദ നാര്‍ക്കോ ഹണ്ട് രണ്ടാംഘട്ട മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തുതല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എം.കെ. മനുകുമാര്‍ അധ്യക്ഷത വഹിച്ചു. ചാങ്ങനാശേരി ഡിവൈഎസ്പി എസ്. ആഷാദ് പതാക ഉയര്‍ത്തി. മുനിസിപ്പല്‍ ചെയര്മാന് ജോമി ജോസഫ് തൂഫാന് ബാഡ്ജ് കൈമാറി.