x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ത്തി​പ്പു​ഴ ആ​ശു​പ​ത്രി​യി​ല്‍ സൗ​ജ​ന്യ ഗാസ്ട്രോ മെ​ഡി​ക്ക​ല്‍ക്യാ​മ്പ്

വെബ് ഡെസ്ക്
Published: October 13, 2026 02:43 AM IST | Updated: October 13, 2026 02:43 AM IST

പ്രതീകാത്മക ചിത്രം

ച​ങ്ങ​നാ​ശേ​രി: ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ല്‍ ഗാ​സ്ട്രോ​ എ​ൻട്രോള​ജി വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സൗ​ജ​ന്യ ഗ്യാ​സ്ട്രോ മെ​ഡി​സി​ന്‍ ഇ​ന്‍റേണ​ല്‍ മെ​ഡി​ക്ക​ല്‍ക്യാ​മ്പ് ആ​രം​ഭി​ച്ചു.

17 വ​രെ ദി​വ​സ​വും രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ​യും വൈ​കു​ന്നേ​രം നാ​ലു​മു​ത​ല്‍ ആ​റു​വരെയും സൗ​ജ​ന്യ പ​രി​ശോ​ധ​ന​യു​ണ്ടാ​കും. കി​ളി​മ​ല എ​സ്എ​ച്ച് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​പ​യ​സ് പാ​യി​ക്കാ​ട്ടു​മ​റ്റ​ത്തി​ല്‍ മെഡിക്കൽ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ശു​പ​ത്രി​യി​ലെ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് മെ​ഡി​ക്ക​ല്‍ ഗാ​സ്ട്രോ​എ​ൻട്രോള​ജി​സ്റ്റു​മാ​രാ​യ ഡോ. ​സ​ച്ചി​ന്‍ ജയിം​സ്, ഡോ. ​ജി​നോ റോ​ണി ഫി​ലി​പ്പ് എ​ന്നി​വ​ര്‍ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍​കും. കൂ​ടാ​തെ ഡോ. ​അ​നി​ല്‍ പി ​ജോ​ണി​ന്‍റെ സേ​വ​ന​വും ക്യാ​മ്പി​ല്‍ ല​ഭ്യ​മാ​​ണ്. ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍ പൂ​ര്‍​ണ​മാ​യും സൗ​ജ​ന്യ​ം. ഇ​തി​നു​പു​റ​മേ ലാ​ബ്, റേ​ഡി​യോ​ള​ജി സേ​വ​ന​ങ്ങ​ള്‍​ക്ക് 20 ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ടു​ണ്ട്.

ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ മു​ന്‍​കൂ​ട്ടി പേര് ര​ജി​സ്റ്റ​ര്‍ ചെ​യ്യണമെന്ന് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജയിം​സ് പി. ​കു​ന്ന​ത്ത് അ​റി​യി​ച്ചു. ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കും 8943353611 എന്ന ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ട​ണം.

Tags : Medical Camp NattuVishasham DistrictNews

Recent News

Corehub Up